HOME
DETAILS

ഐ.എസിന്റെ അടിമത്വത്തില്‍നിന്ന് നൊബേലിന്റെ നെറുകെയിലേക്ക്

  
backup
October 05 2018 | 18:10 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

ബഗ്ദാദ്: സമാധാനത്തിന്റെ നൊബേലെന്ന ലോകത്തിലെ ഉന്നത പുരസ്‌കാരത്തിലേക്കെത്തിയ നാദിയ മുറാദിന്റെ വഴികളില്‍ ദുഃഖത്തിന്റെയും സഹനത്തിന്റെയും പൊള്ളിക്കുന്ന അനുഭവങ്ങളുണ്ട്. ഇറാഖിലെ യസീദി വിഭാഗത്തില്‍പ്പെട്ട 25 കാരിയായ നാദിയ മുറാദ് വടക്കന്‍ ഇറാഖിലെ സിന്‍ജാറിലാണ് ജനിച്ചത്. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. എന്നാല്‍ 2014ല്‍ ക്രൂരതയുടെ മുഖമുദ്രയുമായി ഐ.എസ് തീവ്രവാദികളുടെ കടുന്നുവരവാണ് അവളുടെ അതുവരെ ശാന്തമായിരുന്ന ജീവിതത്തിന് ഭംഗം വരുത്തിയത്.
അതേവര്‍ഷം ഓഗസ്റ്റിലാണ് കറുത്ത പതാകയേന്തി മുറാദിന്റെ ഗ്രാമമായ കൊച്ചോയിലേക്ക് ഐ.എസ് ഇരച്ചുകയറിയത്. പ്രദേശം മുഴുവനായും തകര്‍ത്തു. നിരവധി പേരെ കൊലപ്പെടുത്തി. കുട്ടികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം നല്‍കാനായി പിടിച്ചുകൊണ്ടുപോയി. സൗന്ദര്യമില്ലാത്തവരെയും ചെറിയ കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തി. ആയിരക്കണക്കിന് യുവതികളെ ലൈംഗിക അടിമകളാക്കി. നാദിയ ഉള്‍പ്പെടെയുള്ള യുവതികളെ ഐ.എസ് അധീനത്തിലുള്ള മൊസൂളിലേക്കാണു കൊണ്ടുപോയത്. അവിടെ ക്രൂരമായ മര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാക്കി.
ഭീകരര്‍ ലൈംഗിക അടിമയാക്കിവച്ച നാദിയയെ പിന്നീട് ഒരു വില്‍പ്പനച്ചരക്കിനെയെന്നവണ്ണം മൊസൂളിലെ അടിമച്ചന്തയില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തു. ഉടമയ്ക്ക് എപ്പോള്‍ വേണമെങ്കിലും മാനഭംഗം ചെയ്യാനാകുന്ന ഇരയെന്ന നിര്‍വചനത്തില്‍പ്പെട്ട ലൈംഗിക അടിമയായി മുദ്രകുത്തപ്പെട്ട നാദിയ നീണ്ട മൂന്നുമാസത്തോളം യാതനകള്‍ സഹിച്ചു. ഒരിക്കല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനു കൂട്ടമാനഭംഗമായിരുന്നു ശിക്ഷ.
ദുരിതപര്‍വത്തിനിടെ തടവിലാക്കപ്പെട്ട വീട്ടിലെ ജനല്‍ വഴി ഒരു ദിവസം രക്ഷപ്പെട്ട നാദിയയ്ക്കു മറ്റൊരു മുസ്‌ലിം കുടുംബമാണു രക്ഷകരായത്. ഐ.എസിന്റെ കണ്ണുവെട്ടിച്ച് അവര്‍ നാദിയയെ സാഹസികമായി കുര്‍ദിസ്ഥാനിലെത്തിച്ചു. തന്റെ മാതാവിനെയും ആറ് സഹോദരന്മാരെയും ഐ.എസ് കൊലപ്പെടുത്തിയെന്ന വിവരം ഇവിടെ നിന്നാണ് അവര്‍ അറിയുന്നത്.
ഒടുവിലൊരു ദിവസം ഇറാഖ് അതിര്‍ത്തി കടന്നു ജര്‍മനിയിലേക്ക് അവള്‍ രക്ഷപ്പെടുകയായിരുന്നു. നിലവില്‍ ജര്‍മനിയില്‍ ജീവിക്കുന്ന നാദിയ തന്റെ സഹോദരിക്കൊപ്പം യസീദികള്‍ക്കായുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. യസീദ് വിഭാഗത്തിന്റെ അവകാശങ്ങളുടെയും പോരാട്ടത്തിന്റെയും അന്താരാഷ്ട്ര ശബ്ദമാണ് നാദിയ.
ലൈംഗിക അടിമകളാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന നാദിയയുടെ ജീവിതം പറയുന്ന 'ദി ലാസ്റ്റ് ഗേള്‍' 2017ല്‍ ആണ് പ്രസിദ്ധീകരിച്ചത്. യസീദി ആക്ടിവിസ്റ്റായ ആബിദ് ശബ്ദീനുമായുള്ള നാദിയയുടെ വിവാഹം ഓഗസ്റ്റ് അറിന് പ്രഖ്യാപിച്ചിരുന്നു. ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദികളുടെ എണ്ണം 2014ല്‍ അഞ്ചര ലക്ഷമായിരുന്നു. എന്നാല്‍ ഐ.എസ് ആക്രമണത്തെ തുടര്‍ന്ന് ഒരു ലക്ഷം പേരാണ് രാജ്യം വിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago