HOME
DETAILS

സഊദിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഫാറൂഖ് ലുഖ്മാന്‍ അന്തരിച്ചു

  
backup
July 27 2019 | 19:07 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%81%e0%b4%96-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%aa

 


റിയാദ്: മധ്യ പൗരസ്ത്യ ദേശത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും സഊദിയില്‍നിന്നിറങ്ങുന്ന മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫും പ്രമുഖ കോളമിസ്റ്റുമായിരുന്ന ഫാറൂഖ് ലുഖ്മാന്‍(80) അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു.
ഏദനിലെ ബ്രിട്ടീഷ് ഗ്രാമര്‍ സ്‌കൂളിലായിരുന്നു ഫാറൂഖ് ലുഖ്മാന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ബോംബെ സെന്റ് സേവ്യേഴ്‌സ് കോളജില്‍നിന്ന് ബിരുദവും അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും നേടിയാണ് ഫാറൂഖ് ലുഖ്മാന്‍ ഏദനില്‍ പിതാവ് നടത്തിയിരുന്ന പ്രസാധക സ്ഥാപനത്തില്‍ ജോലി തുടങ്ങുന്നത്.
അറബി ദിനപത്രമായ ഫതഉല്‍ ജസീറയുടേയും ഇംഗ്ലിഷ് വാരികയായ ഏദന്‍ ക്രോണിക്കിളിന്റേയും എഡിറ്റര്‍ പദവി, ഡെയ്‌ലി മെയില്‍, ഫൈനാന്‍ഷ്യല്‍ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയുടെ ലേഖകന്‍, ന്യൂയോര്‍ക്ക് ടൈംസിന്റേയും ന്യൂസ് വീക്കിന്റേയും യു.പി.ഐയുടേയും മുഴുസമയ കറസ്‌പോണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1975ല്‍ അറബ് ന്യൂസിന്റെ പ്രഥമ മാനേജിങ് എഡിറ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു.
അറബ് ന്യൂസിന്റെ മുഖ്യപത്രാധിപസ്ഥാനത്തേക്കു വരുന്നതിനു മുമ്പ് അറബ് ലോകത്തെ പ്രഥമ സാമ്പത്തിക കാര്യ ദിനപത്രമായ ഇഖ്തിസാദിയയുടെ മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചു.
സഊദി റിസര്‍ച്ച് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ പത്രപ്രവര്‍ത്തന പരിശീലന കേന്ദ്രം ഡയറക്ടറായും പ്രസാധകരായ ഹാഫിസ് സഹോദരന്മാരുടെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം ന്യൂസിനു പുറമേ ഉര്‍ദു ന്യൂസ്, ഉര്‍ദു മാഗസിന്‍ എന്നിവയുടേയും മുഖ്യപത്രാധിപ സ്ഥാനം അലങ്കരിച്ചിരുന്നു.
അറബി ഭാഷയില്‍ മാത്രം അയ്യായിരത്തില്‍ പരം ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ലുഖ്മാന്‍ പന്ത്രണ്ടു രാജ്യങ്ങളില്‍ നിന്നായി പ്രസിദ്ധീകരിക്കുന്ന ഷര്‍ഖുല്‍ ഔസത്തിന്റേയും ഇഖ്തിസാദിയ പത്രത്തിന്റേയും സ്ഥിരം കോളമിസ്റ്റുമായിരുന്നു.
അറബിയിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ഇന്ത്യയെക്കുറിച്ചു മാത്രം നൂറില്‍പരം ലേഖനങ്ങളുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ രാജീവ് ഗാന്ധിവരെ നെഹ്‌റു കുടുംബത്തിലെ മൂന്നു തലമുറ നേതാക്കളെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ഭാര്യ: ബറക്ക ഹമൂദ്. മക്കള്‍: ദാഫര്‍ ലുഖ്മാന്‍,അബ്ദുല്ല ,മാഹിര്‍ ലുഖ്മാന്‍, വാഹി ലുഖ്മാന്‍, യുംന്
ഫാറൂഖ് ലുഖ്മാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
ഗള്‍ഫ് മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ കേരളീയരിലെത്തിക്കാന്‍ അദ്ദേഹത്തിനായെന്നു മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി

Kerala
  •  10 days ago
No Image

കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു

Cricket
  •  10 days ago
No Image

അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം

National
  •  10 days ago
No Image

ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം

oman
  •  10 days ago
No Image

സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട

Cricket
  •  10 days ago
No Image

ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു

uae
  •  10 days ago
No Image

സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും

Kerala
  •  10 days ago
No Image

സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്

Others
  •  10 days ago
No Image

എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്

crime
  •  10 days ago
No Image

സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍

uae
  •  10 days ago