നെല്ല് സംഭരണ രജിസ്ട്രേഷനുള്ള പ്രാരംഭ നടപടികളായില്ല; പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍
കുട്ടനാട്: കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ രണ്ടാം കൃഷി ഇറക്കി എണ്‍പത് ദിവസം പിന്നിട്ടിട്ടും സംഭരണ രജിസ്ട്രേഷനുള്ള പ്രാരംഭ നടപടികള്‍ പോലുമായില്ലെന്ന് കര്‍ഷക സംഘടനകളുടെ പരാതി.
മുന്‍വര്‍ഷങ്ങളില്‍ ഓഗസ്റ്റ് ആദ്യവാരം തന്നെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നതാണ്. എന്നാല്‍ ഇത്തവണ ഇത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ല.
മുന്‍ വര്‍ഷങ്ങളില്‍ ഇതേ സമയത്ത് കര്‍ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി മതിയായ രേഖകള്‍ കൃഷിഭവനുകളില്‍ ഏല്‍പ്പിച്ചിരുന്നു.രണ്ടാം കൃഷി ഇറക്കി എണ്‍പത് ദിവസം പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ കൊയ്ത്ത് ആരംഭിക്കുമെന്നും അതിന് ശേഷം പുഞ്ചകൃഷിയും നടത്തേണ്ടതാണെന്നാണ് കര്‍ഷകര്‍ ചൂണ്ടി കാണിക്കുന്നത്.
അതേ സമയം കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റ് വിലയും കര്‍ഷകരുടെ കൈകളില്‍ പൂര്‍ണ്ണമായി ലഭിച്ചിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
മെയ് ഇരുപത്തിമൂന്ന് മുതല്‍ ജൂണ്‍ മാസം വരെ സംഭരിച്ച നെല്ലിന്റ് വിലയാണ് ലഭിക്കാനുള്ളത്.
രണ്ടേകാല്‍ കോടി രൂപയാണ് കുടിശിഖയായിയുള്ളത്. വിഷയം കൃഷി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കുട്ടനാട്ടിലെ വിവിധ കര്‍ഷക സംഘടനകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."