സാമ്പത്തിക നൊബേല്‍ രണ്ട് പേര്‍ക്ക്
സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പ്രഖ്യാപിച്ചു. യു.എസ് സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം നോഡ്ഹൗസ്, പോള്‍ റോമര്‍ എന്നിവരാണ് പുരസ്കാര അര്‍ഹരായത്.
കാലാവസ്ഥാ വ്യതിയാനവും സാങ്കേതിക മേഖലയിലെ ആശയപരമായ മാറ്റങ്ങള്‍ക്കും പുരോഗതിക്കും സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെടുള്ള ഗവേഷണങ്ങള്‍ക്കുമാണ് പുരസ്കാരമെന്ന് നൊബേല്‍ സമിതി വിലയിരുത്തി.
കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് സാമ്പത്തിക മേഖലയെ ബാധിക്കുന്നതെന്ന് വില്യം നോഡ്ഹൗസ് പഠന വിധേയമാക്കി. ഹരിത ഗൃഹ വാതകങ്ങളുടെ അളവിന്റെ അടിസ്ഥാനത്തില്‍ കാര്‍ബണ്‍ ടാക്സ് ഏര്‍പ്പെടുത്തണമെന്നാണ് ഇദ്ദേഹത്തിന്റെ സിദ്ധാന്തം. വിവിധ രാജ്യങ്ങള്‍ നോഡ്ഹൗസിന്റെ സിദ്ധാന്തങ്ങള്‍ പ്രയോഗിച്ചിരുന്നു.
എന്‍ഡോജിനസ് ഗ്രോത്ത് തിയറി എന്നറിയപ്പെടുന്ന സിദ്ധാന്തത്തിന്റെ അടിത്തറ പാകിയ സിദ്ധാന്തങ്ങള്‍ക്ക് തുടക്കമിട്ടത് പോള്‍ റോമറാണ്. പുതിയ കണ്ടെത്തലുകള്‍, അറിവ്, മനുഷ്യന്റെ കഴിവ് തുടങ്ങിയവയിലേക്ക് നിക്ഷേപം നടത്തുന്നത് സാമ്പത്തിക വളര്‍ച്ചക്ക് കരുത്തേകുമെന്നാണ് ഈ സിദ്ധാന്തത്തിന്റെ ഉദ്ദേശം.
വിവിധ സാമ്പത്തിക ഘടകങ്ങളുടെ സ്വാധീനം എങ്ങനെയാണ് സ്ഥാപനങ്ങളുടെ ശ്രദ്ധ പുതിയ ആശയങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും തിരിയുന്നതെന്ന് അദ്ദേഹം പഠനം നടത്തിയിരുന്നു.
കൂടാതെ വിവിധ ആശയങ്ങള്‍ എങ്ങനെയാണ് ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം ഗവേഷണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."