HOME
DETAILS

കാലവര്‍ഷം പകുതി പിന്നിട്ടു, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നിലയ്ക്കുന്നു; സാഹചര്യം ഗുരുതരം

  
backup
July 31 2019 | 18:07 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%aa%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%8d

 

 


കുടിവെള്ള-കാര്‍ഷിക മേഖലകളിലും ആശങ്ക


ബാസിത് ഹസന്‍


തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നിലയ്ക്കുന്നതിനൊപ്പം വൈദ്യുതി ഉപഭോഗം ഉയരുന്നു. കാലവര്‍ഷം പാതി പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ഊര്‍ജമേഖല നേരിടുന്നത് ഗുരുതര സാഹചര്യമാണ്.
11.6 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് ഇന്നലെ സംഭരണികളില്‍ ഒഴുകിയെത്തിയത്. ഇതിനനുസരിച്ച് ഉല്‍പാദനം ക്രമീകരിച്ചാണ് ജലശേഖരം താഴാതെ പിടിച്ചുനിര്‍ത്തുന്നത്. അതേസമയം, മഴ മാറിനില്‍ക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗം ഉയരുകയാണ്. 70.0872 ദശലക്ഷം യൂനിറ്റാണ് ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത്. കഴിഞ്ഞയാഴ്ചത്തെ ശരാശരി ഉപഭോഗം 60-66 ദശലക്ഷം യൂനിറ്റായിരുന്നു.
1522.9 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ജൂലൈ മാസത്തില്‍ വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇന്നലെ രാവിലെ വരെ ഒഴുകിയെത്തിയത് 678.062 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ്. സംസ്ഥാനത്താകെ ഇതുവരെ 32 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണില്‍ 44ഉം ജൂലൈയില്‍ 21 ശതമാനത്തിന്റെയും കുറവാണുള്ളത്.
മഴക്കുറവിനൊപ്പം ജലശേഖരം കുറഞ്ഞുനില്‍ക്കുന്നത് കുടിവെള്ള-കാര്‍ഷിക മേഖലകളിലും വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഒരാഴ്ചയോളം ഇടവിട്ട് മഴ ലഭിച്ചെങ്കിലും കൂടുതലും തീരമേഖലയില്‍ പെയ്തതുമൂലം വൈദ്യുതി-ജലവിഭവ വകുപ്പുകളുടെ സംഭരണികള്‍ക്ക് കാര്യമായ ഗുണം ചെയ്തില്ല.
ഇന്നലെ രാവിലത്തെ കണക്കുപ്രകാരം വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ അവശേഷിക്കുന്നത് 21 ശതമാനം വെള്ളമാണ്. 869.489 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണിത്. കഴിഞ്ഞവര്‍ഷം ഇതേസമയം 90.6 ശതമാനമായിരുന്നു ജലശേഖരം. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ നിലവില്‍ 20 ശതമാനം വെള്ളമാണുള്ളത്. ഗ്രൂപ്പ് മൂന്നില്‍പ്പെട്ട ചെറിയ സംഭരണികളില്‍ മാത്രമാണ് 50 ശതമാനത്തിലധികം വെള്ളമുള്ളത്. ഇടമലയാര്‍- 20, പമ്പ, കക്കി- 17, ഷോളയാര്‍-26, മാട്ടുപ്പെട്ടി-11, പൊന്മുടി-32, കുറ്റ്യാടി-47 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.
ജലവിഭവ വകുപ്പിന്റെ പ്രധാന സംഭരണികളിലും സ്ഥിതി വ്യത്യസ്തമല്ല. മലമ്പുഴ-45, പീച്ചി-19 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. 2017 ല്‍ സമാനമായി ജൂണ്‍-ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞെങ്കിലും ഓഗസ്റ്റില്‍ കൂടിയിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) പ്രവചനപ്രകാരം ഈ മാസം സാമാന്യം മഴ കിട്ടുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago