ഒളിംപ്യന്‍ സാജന് പ്രകാശ് ഇനി പൊലിസ് ഇന്‍സ്പെക്ടര്‍
തിരുവനന്തപുരം: തിരുവനന്തപുരം പൊലിസ് ട്രെയിനിങ് കോളജില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ രാജ്യാന്തര നീന്തല്‍താരം സാജന് പ്രകാശ് ഔദ്യോഗികമായി പൊലിസ് സേനയുടെ ഭാഗമായി. പരിശീലനം പൂര്‍ത്തിയാക്കി സാജന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്താണ് സേനയുടെ ഭാഗമായത്.
ഡി.ജി.പി ഓഫിസില്‍ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു സാജന് സത്യപ്രതിജ്ഞ ചെയ്തത്. പൊലിസ് സേനയുടെ ഭാഗമായ സാജനെ പൊലിസ് മേധാവിയും എ.ഡി.ജി.പി മനോജ് എബ്രഹാമും ചേര്‍ന്ന് അധികാര ചിഹ്നങ്ങള്‍ അണിയിച്ചു. ഡി.ജി.പി ഓഫിസില്‍ നിന്ന് നിയമന ഉത്തരവ് ലഭിച്ച സാജന് പ്രകാശ് ആംഡ് റിസര്‍വ് പൊലിസില്‍ ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചു. ഒളിംപിക്സ് ലക്ഷ്യമിട്ടു തായ്ലന്ഡിലാണ് സാജന് പരിശീലനം നടത്തുന്നത്.
പൊലിസില്‍ നിയമനം ലഭിച്ചിട്ടും ഒരു വര്‍ഷത്തിലേറെയായി ശമ്പളം ലഭിക്കാത്ത അവസ്ഥയിലായിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം തുടങ്ങിയവരുടെ ഇടപെടലിനെ തുടര്‍ന്നാണ് സാജന് ശമ്പളം ലഭിച്ചു തുടങ്ങിയത്. വിദേശ പരിശീലനത്തിന്റെയും രാജ്യാന്തര, ദേശീയ മത്സരങ്ങളുടെയും ഇടവേളകളില്‍ തിരുവനന്തപുരം പൊലിസ് ട്രെയിനിങ് കോളജില്‍ എത്തിയാണ് സാജന് ട്രെയിനിങ് പൂര്‍ത്തിയാക്കിയത്. റെയില്‍വേയിലെ ജോലി ഉപേക്ഷിച്ചായിരുന്നു സാജന് കേരള പൊലിസ് സേനയുടെ ഭാഗമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."