മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനം വേണം, ഹിന്ദു മഹാ സഭയും വി.പി സുഹറയും കോടതിയിലേക്ക്
കോഴിക്കോട്: മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടു അഖില കേരള ഹിന്ദു മഹാ സഭ ഹൈക്കോടതിയിലേക്ക്. ഹിന്ദു മഹാ സഭ കേരള ഘടകം പ്രസിഡണ്ട് സ്വാമി ദത്താത്രയ സായി സ്വൂരുപാണ് പൊതു താത്പര്യ ഹര്‍ജി നല്‍കിയത്. ഇതേ ആവശ്യമുന്നയിച്ചു സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോഗ്രസീവ് വുമന്‍സ് ഫോറം അധ്യക്ഷ വി.പി സുഹറ.
മറ്റു രാഷട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും സുഹറ പറഞ്ഞു. കേരളത്തിലെ പള്ളികളില്‍ കടുത്ത വിവേചനമാണ് സ്ത്രീകള്‍ക്കു അനുഭവിക്കേണ്ടിവരുന്നതെന്നും സുഹറ പറയുന്നു.
മുസ്ലിം സ്ത്രീകള്‍ക്കു പള്ളികളില്‍ പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹിന്ദു മഹാ സഭയുടെ ഹരജിയില്‍ പറയുന്നത്. പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കണമെന്നും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് പര്‍ദ്ദ നിരോധിക്കണമെന്നും ഹരജിയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."