HOME
DETAILS

വെള്ളാട്ടി മസ്അല ഇനി മലയാള സാഹിത്യത്തിലേക്ക്

  
backup
October 10, 2018 | 7:35 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%85%e0%b4%b2-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%af

 


മലപ്പുറം: അറബിമലയാളത്തിലെ പുരാതന ഗദ്യകൃതി ഇനി മലയാള സാഹിത്യത്തിലേക്ക്. മൂന്നര നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അറബിമലയാളത്തില്‍ രചിക്കപ്പെട്ട വെള്ളാട്ടിമസ്അല എന്ന ഗദ്യകൃതിയാണ് കേരളത്തിലെ ചരിത്ര ഭാഷാ സാഹിത്യ ഗവേഷണങ്ങള്‍ക്ക് ഏറെ സഹായകരമാവും വിധം അറബിമലയാള സാഹിത്യഗവേഷകനും മലപ്പുറം ഗവ. കോളജ് ഇസ്‌ലാമിക ചരിത്ര വിഭാഗം അധ്യാപകനുമായ ഡോ. പി. സക്കീര്‍ ഹുസൈന്‍ കണ്ടെത്തി മലയാളത്തിലേക്ക് മൊഴിമാറ്റി പഠനം തയാറാക്കിയിരിക്കുന്നത്. മുഹിയിദ്ധീന്‍ മാലയുടെ രചയിതാവായ ഖാസി മുഹമ്മദിന്റെ പുത്രനും കോഴിക്കോട്ടെ ഖാസിയുമായിരുന്ന ഖാസി മുഹിയുദ്ധീന്‍ രചിച്ചതാണ് വെള്ളാട്ടിമസ്അല.
മലബാറിലെ ഡച്ച് അധിനിവേശ കാലത്താണ് ഗ്രന്ഥം രചിക്കപ്പെട്ടത്. 16ാം നൂറ്റാണ്ട് മുതല്‍ അറബിത്തമിഴില്‍ പ്രചരിച്ച മസ്അല സാഹിത്യങ്ങളുടെ തുടര്‍ച്ചയില്‍ അറബിമലയാളത്തില്‍ പ്രത്യക്ഷപ്പെടുന്ന ഏറ്റവും പഴക്കംചെന്ന ഗദ്യകൃതിയാണ് ഇത്. അറബിക്കഥയുടെ മനോഹരമായ മാസ്മരിക ഭാവനയില്‍ മത-മതേതര അറിവുകള്‍ പഠിപ്പിക്കുന്നതാണിതിന്റെ ഉള്ളടക്കം.
1772ല്‍ ക്ലെമന്റ് പിയാനിയസ് പാതിരി മലബാറിലെ ക്രിസ്തുമത പ്രചാരണത്തിന്റെ പശ്ചാതലത്തില്‍ തനിമലയാളത്തില്‍ രചിച്ച പ്രഥമ ഗദ്യഗ്രന്ഥമാണ് സംക്ഷേപവേദാര്‍ഥം. റോമില്‍നിന്നാണ് സംക്ഷേപവേദാര്‍ഥം അച്ചടിച്ച് പുറത്തിറക്കിയത്.
ഈ ഗ്രന്ഥം രചിക്കുന്നതിന്റെ ഏതാണ്ട് 120 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വെള്ളാട്ടിമസ്അല രചിക്കപ്പെടുന്നത്. പദഘടന, ഭാഷ, അവതരണം എന്നിവയില്‍ സംക്ഷേപവേദാര്‍ഥത്തെക്കാള്‍ ലാളിത്യവും ആധുനിക ഗദ്യസാദൃശ്യവും വെള്ളാട്ടി മസ്അല പുലര്‍ത്തുന്നു. ഇസ്‌ലാമിന്റെ കര്‍മശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ പാഠങ്ങളെ ലളിതമാക്കി അവതരിപ്പിച്ചതിനു മികച്ച മാതൃകകൂടിയാണ് ഈ കൃതി.
മൂലഗ്രന്ഥത്തിന്റെ രചയിതാവായ ഖാസി മുഹിയുദ്ധീന്‍ ഒരു പ്രദേശത്തിന്റെ സാമൂഹിക -രാഷ്ട്രീയ അധികാരങ്ങള്‍ വഹിച്ചിരുന്ന ഖാസി എന്ന നിലയില്‍ ഭാവനാപൂര്‍ണമായ ഇതിവൃത്തം തെരഞ്ഞെടുത്തതിലൂടെ ഒരു പരിഷ്‌കര്‍ത്താവിന്റെ നവോഥാന ദൗത്യമാണ് അദ്ദേഹം നിറവേറ്റിയതെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു.
മലയാളഗദ്യം വികസിച്ചിട്ടില്ലാത്ത പതിനേഴാം നൂറ്റാണ്ടില്‍ മലയാള ഗദ്യത്തെ വികസ്വരമാക്കുന്നതില്‍ അറബിമലയാള ലിബി ഉപയോഗിച്ച് മാപ്പിളമാര്‍ നടത്തിയ ഭാഷാ ഇടപെടലായും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്. പുസ്തകം 14ന് പാണക്കാട് ഹാദിയ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കനത്ത തിരിച്ചടി നല്‍കും'  ചരക്കു കപ്പലിനെതിരായ ആക്രമണത്തിന്‍ ഉക്രൈന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  a day ago
No Image

അര്‍ധരാത്രിയില്‍ പൊന്മുടികോട്ട മലമുകളില്‍ വഴിതെറ്റി കുടുങ്ങിയ യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി

Kerala
  •  a day ago
No Image

54,000 പടികൾ കയറി എവറസ്റ്റിന്റെ ഉയരം പിന്നിട്ട് അബുദാബിയിലെ പരിശീലകൻ; 16 മണിക്കൂറിൽ അപൂർവ നേട്ടം

uae
  •  a day ago
No Image

'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ

tourism
  •  a day ago
No Image

കേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍

National
  •  a day ago
No Image

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  a day ago
No Image

6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

latest
  •  a day ago
No Image

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

International
  •  a day ago
No Image

എംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു

Kerala
  •  a day ago
No Image

അൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള

uae
  •  a day ago