HOME
DETAILS
MAL
മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ വനത്തിനുള്ളില്‍ വെടിയൊച്ച: പൊലിസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് എസ്.പി
backup
August 03 2019 | 05:08 AM
നിലമ്പൂര്‍: മാവോയിസ്റ്റുകള്‍ രക്തസാക്ഷി ദിനം ആചരിക്കുന്നുവെന്ന വിവരത്തെതുടര്‍ന്ന് വനത്തില്‍ തമിഴ്‌നാട്, കേരള സംയുക്ത ടാസ്‌ക് ഫോഴ്‌സ് പരിശോധന നടത്തുന്നതിനിടെ വെടിയൊച്ച കേട്ടെന്ന് റിപ്പോര്‍ട്ട്. എടക്കര മരുതയിലെ വനത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്ന മേഖലയാണ് മരുതയിലെ ഈ വനപ്രദേശം.
എന്നാല്‍, കേരളാ പൊലിസും തമിഴ്‌നാട് പൊലിസും വെടിയുതിര്‍ത്തിട്ടില്ലെന്ന് മലപ്പുറം എസ്.പി പറയുന്നു. മാവോയിസ്റ്റുകള്‍ വെടിയുതുര്‍ത്തതായി വിവരം ലഭിച്ചിട്ടില്ലെന്നും എസ്.പി വ്യക്തമാക്കി. മേഖലയില്‍ ടാക്‌സ് പൊലിസ് പരിശോധന തുടരുകയാണ്. അതിര്‍ത്തിയില്‍ തമിഴ്‌നാട് പൊലിസും പരിശോധന നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."