തോട്ടപള്ളി സ്പില്‍വേ പാലം അപകടാവസ്ഥയില്‍
ഹരിപ്പാട്: തോട്ടപളളി സ്പില്‍വേപ്പാലം അപകടാവസ്ഥയിലായിട്ടും അധികൃതരുടെ നിസംഗത തുടരുന്നതായി ആക്ഷേപം. ആയിരക്കണക്കിന് വാഹനങ്ങള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ചീറിപ്പാഞ്ഞിട്ടും അപകടാവസ്ഥയിലായ പാലം പുനര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. തുരുമ്പു പിടിച്ച ഇരുമ്പ് കമ്പികള്‍ മാറ്റിയും വിള്ളലുകളില്‍ കോണ്‍ക്രീറ്റ് ചെയ്തും അപകട സൂചനാ ബോര്‍ഡ് നീക്കംചെയതും പാലം സുരക്ഷിതമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
30വര്‍ഷത്തെ ആയുസിലാണ് പാലംപണിഞ്ഞത്. തിരുവിതാംകൂര്‍ ഭരണകാലത്താണ് നിര്‍മാണം നടക്കുന്നത്. കാലാവധികഴിഞ്ഞ് 33വര്‍ഷം പിന്നിടാറായിട്ടും അപകടാവസ്ഥയിലായ പാലം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടില്ല. ബലക്ഷയംകാരണം പാലം പുനര്‍നിര്‍മിക്കണമെന്ന് ദേശീയപാത വിഭാഗം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന് നിര്‍ദേശം കൊടുത്തിരുന്നു. അതിനുശേഷം ഭരണത്തിലെത്തിയ എല്‍.ഡിഎഫ് സര്‍ക്കാരിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും ഇരു സര്‍ക്കാരുകളും പാലം പുനര്‍ നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചില്ല.അറ്റകുറ്റപണികള്‍ നടത്തി കാലംകഴിച്ചു കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.ദേശീയപാത യിലെ പ്രധാന പാലങ്ങളിലൊന്നാണ് ഇത്.
പാലം ഗതാഗത്തിന് ഉപയോഗിക്കുന്നതോടൊപ്പം കുട്ടനാട്ടിലെ കൃഷിയേയും സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കാണ് സ്പില്‍വേ പാലം വഹിക്കുന്നത്. പാലത്തിന് അടിയില്‍ സ്ഥാപിച്ചിട്ടുള്ള ഷട്ടറുകളാണ് കുട്ടനാട്ടിലെ വെള്ളത്തിന്റെ ഗതി വിഗതികള്‍ നിയന്ത്രിക്കുന്നത്. വെള്ളപ്പൊക്കത്തില്‍നിന്നുംസംരക്ഷിക്കുന്നതിനും,ഓരുവെള്ളം നിയന്ത്രിക്കുന്നതിനും ഷട്ടറുകള്‍ ഉപകാരപ്രദമാണ്.
41ഷട്ടറുകളും കുട്ടനാട്പാക്കേജില്‍ ഉള്‍പ്പെടുത്തി അറ്റ കുറ്റപണികള്‍ നടത്തിയിരുന്നു.
പാലത്തിന്റെസ്പാനുകളില്‍ ഗുരുതരതകരാറുണ്ടെന്നും പാലം ഏതുനിമിഷവും തകരാമെന്നും ഇത് വന്‍ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അതിനാല്‍ പാലം പുതുക്കിപണിയല്‍ അനിവാര്യമാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നതോടൊപ്പം സ്പില്‍വേക്ക് സമാന്തരമായിപടിഞ്ഞാറുഭാഗത്ത് താത്ക്കാലികമായി റോഡ് നിര്‍മിച്ചും, അല്ലാത്തപക്ഷം ഹരിപ്പാട് ദേശീയപാതയില്‍ നിന്ന് വീയപുരം, എടത്വ വഴി അമ്പലപ്പുഴയില്‍ എത്താനും തിരിച്ച് ഇതേവഴിയെ ഹരിപ്പാട്ട് എത്താനും കഴിയും ഈ വഴിയെ വാഹനങ്ങള്‍ തിരിച്ച് വിട്ട്ഗതാഗതം സുഗമ മാക്കാമെന്നിരി്‌ക്കെ ഇനിയെങ്കിലും കാലപഴക്കത്താല്‍ നിലംപൊത്താറായ തോട്ടപ്പള്ളി സ്പില്‍വെ പാലം പുതുക്കിപണിയാന്‍ സര്‍ക്കാര്‍ മുന്‍കൈ യെടുക്കണമെന്നാവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."