നാളെ റേഷന്‍കടകളടച്ച് സമരം
ആലപ്പുഴ: ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ റേഷന്‍ കടകളടച്ച് വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണയും നടത്തും. തിരുവനന്തപുരത്ത് സിവില്‍സപ്ലൈസ് കമ്മിഷണറേറ്റിന് മുന്നിലും എറണാകുളത്ത് മാവേലിഭവന് മുന്നിലും മറ്റ് ജില്ലകളില്‍ കലക്ടറേറ്റിന് മുന്നിലുമാണ് മാര്‍ച്ചും ധര്‍ണയും നടക്കുക.
റേഷന്‍ വ്യാപാരികളുടെ വേതനപാക്കേജ് പരിഷ്‌കരിക്കുക, സെയില്‍സ്മാന്റെ വേതനം, കടവാടക തുടങ്ങിയ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഇതിന് തയാറാകാത്തപക്ഷം മറ്റ് സംഘടനകളുമായി ചേര്‍ന്ന് ഓണക്കാലത്ത് റേഷന്‍കടകള്‍ അടച്ചിട്ട് സമരം ചെയ്യുന്ന നടപടികളിലേക്ക് ഉള്‍പ്പെടെ കടക്കുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ജന.സെക്രട്ടറി ടി. മുഹമ്മദാലി, ജോസ് കാവനാട്, ബി. ഉണ്ണികൃഷ്ണപിള്ള, മോഹനന്‍ ഭരണിക്കാവ്, മുരളി വൃന്ദാവനം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."