നെല്‍വയലുകള്‍ നികത്തുന്നവരെ ചെറുക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണം: മന്ത്രി
ആയഞ്ചേരി: നെല്‍വയലുകള്‍ നികത്തുന്നവരെ ചെറുക്കാന്‍ യുവാക്കള്‍ തയ്യാറാകണമെന്ന്്് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.ആയഞ്ചേരി ഗ്രാമപഞ്ചായത്തും കുടുംബശ്രീ ജെ.എല്‍.ജിയും ചേര്‍ന്ന് പുറത്തിറക്കുന്ന ആയഞ്ചേരി റൈസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം. സദാചാര പൊലിസ് ചമയുന്നതിന് പകരം ഇതാണ് അവര്‍ ചെയ്യേണ്ടത്.
പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള വികസനം വികസനമല്ല. വയലുകള്‍ നികത്തിയാല്‍ ജനങ്ങള്‍ വെള്ളം കുടിക്കാതെ മരിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അധ്യക്ഷനായി.
തോടന്നൂര്‍ ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.നഷീദ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന്മാരായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, ബ്ലോക് പഞ്ചായത്ത് അംഗം തേറത്ത് കുഞ്ഞികൃഷ്ണന് നമ്പ്യാര്‍, കടമേരി ബാലകൃഷ്ണന്, റീന രാജന്, വി.വി സൗമ്യ, കൗല ഗഫൂര്‍, രാമദാസ് മണലേരി, മുത്തു തങ്ങള്‍, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, ജസീറ കുനിയില്‍ സംസാരിച്ചു. വികസന കാര്യങ്ങളില്‍ പ്രതിപക്ഷ വാര്‍ഡുകളോട് വിവേചനം കാണിക്കുന്നു എന്ന്ാരോപിച്ച് എല്‍.ഡി.എഫ് ചടങ്ങ്് ബഹിഷ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."