മഴ: കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ തിരിച്ചുവിട്ടു
കൊണ്ടോട്ടി: കനത്ത മഴയില്‍ അന്തരീക്ഷം മേഘാവൃതമായതിനാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടു. ഒരു സര്‍വിസ് റദ്ദാക്കി. ഇന്നലെ പുലര്‍ച്ചെ 4.30ന് ബഹ്റൈനില്‍നിന്ന് കരിപ്പൂരിലെത്തിയ ഗള്‍ഫ് എയര്‍ വിമാനം കൊച്ചിയിലേക്കു തിരിച്ചുവിട്ടു. പിന്നീട് രാവിലെ 6.30ന് കരിപ്പൂരിലെത്തിയ ഈ വിമാനം 7ന് ബഹ്റൈനിലേക്കു തിരിച്ചു പോയി.
പുലര്‍ച്ചെ 4.45ന് അബൂദബിയില്‍നിന്ന് കരിപ്പൂരിലിറങ്ങേണ്ട ഇത്തിഹാദ് എയര്‍ വിമാനം കോയമ്പത്തൂരിലേക്കാണ് തിരിച്ചുവിട്ടത്. ഈ വിമാനം 9.15ന് കരിപ്പൂരില്‍ തിരിച്ചെത്തിയെങ്കിലും അബൂദബിയിലേക്കുള്ള തുടര്‍ സര്‍വിസ് റദ്ദാക്കി. വൈമാനികന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാലാണ് സര്‍വിസ് വെള്ളിയാഴ്ച പുലര്‍ച്ചെയിലേക്ക് ക്രമീകരിച്ചത്. രാവിലെ 10.55ന് കരിപ്പൂരിലിറങ്ങേണ്ട ദോഹയില്‍നിന്ന് കരിപ്പൂര്‍ വഴി തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. ഈ വിമാനവും ഏറെ വൈകിയാണ് കരിപ്പൂരിലെത്തിയത്.
വിമാനങ്ങളെല്ലാം നിശ്ചിത സമയത്ത് തന്നെ എത്തിയെങ്കിലും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാല്‍ റണ്‍വേയുടെ നേര്‍രേഖ കാണാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് നിരവധി തവണ ആകാശത്ത് വട്ടമിട്ട് പറന്ന് ലാന്റിങിന് ശ്രമം നടത്തിയെങ്കിലും സാധ്യമാകാതെ വന്നതോടെയാണ് കരിപ്പൂര്‍ എയര്‍ട്രാഫിക് കണ്ട്രോള് വിഭാഗത്തിന്റെ നിര്‍ദേശത്തില്‍ മറ്റുവിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."