HOME
DETAILS

ഇറച്ചിക്കടകളില്‍ പരിശോധന തുടരുന്നു 62 കടകളില്‍ സംഘം പരിശോധന പൂര്‍ത്തിയാക്കി

  
backup
June 03 2017 | 20:06 PM

%e0%b4%87%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7

 

കോഴിക്കോട്: കലക്ടറുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതി നഗരത്തിലെ ഇറച്ചിക്കടകളില്‍ നടത്തുന്ന പരിശോധന തുടരുന്നു. 62 കടകളില്‍ സംഘം പരിശോധന പൂര്‍ത്തിയാക്കി. 20 ബീഫ് സ്റ്റാളുകളിലും ഏഴ് മട്ടന്‍ സ്റ്റാളുകളിലും 26 ചിക്കന്‍ സ്റ്റാളുകളിലുമാണ് ഇന്നലെ പരിശോധന നടത്തിയത്. അഡി. തഹസില്‍ദാര്‍ അനിതാകുമാരി പരിശോധനയ്ക്കു നേതൃത്വം നല്‍കി. സെന്‍ട്രല്‍ മാര്‍ക്കറ്റ്, മാങ്കാവ്, പുതിയങ്ങാടി, എലത്തൂര്‍, നടക്കാവ്, കിണാശേരി എന്നിവിടങ്ങളിലായിരുന്നു പരിശോധന.
കിണാശേരിയില്‍ കടയില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരോട് കച്ചവടക്കാര്‍ തട്ടിക്കയറി. സംഘം ഇന്നലെ കലക്ടര്‍ക്ക് താല്‍ക്കാലിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തില്‍ വ്യവസ്ഥകള്‍ ലംഘിച്ചുള്ള ഇറച്ചി കച്ചവടമാണ് നടക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായും വിവിധ സ്ഥലങ്ങളില്‍ നിന്ന് മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ എന്നീ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലുമാണ് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ ചിക്കന്‍ സ്റ്റാളുകള്‍ക്കും ബീഫ് സ്റ്റാളുകള്‍ക്കുമെതിരേ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തിറങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago