മൂന്നാമൂഴം പാര്‍ട്ടി തീരുമാനിക്കും: യെച്ചൂരി
ചെന്നൈ: പശ്ചിമബംഗാള്‍ ഘടകം നിലപാട് ശക്തമാക്കിയതോടെ രാജ്യസഭയില്‍ മൂന്നാമൂഴത്തിനില്ലെന്ന നിലപാട് തിരുത്തി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ മാസം ത്രിപുര സംസ്ഥാന സമിതി യോഗത്തിനുശേഷം ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നു വ്യക്തമാക്കിയിരുന്ന യെച്ചൂരി ഇന്നലെയാണ് നിലപാടില്‍ മാറ്റം വരുത്തിയത്.
താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ഇന്നലെ യെച്ചൂരി പ്രതികരിച്ചു. രാജ്യസഭയിലേക്ക് യെച്ചൂരി വീണ്ടും മത്സരിക്കണമെന്ന പ്രമേയം പാര്‍ട്ടി പശ്ചിമബംഗാള്‍ സംസ്ഥാന സമിതി വ്യാഴാഴ്ച പാസാക്കി പോളിറ്റ് ബ്യൂറോക്ക് അയച്ചിരുന്നു. ഇതേകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കവെയാണ് യെച്ചൂരി നിലപാട് മാറ്റിയത്. ഡി.എം.കെ നേതാവ് കരുണാനിധിയുടെ ജന്മദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാനായി ചെന്നൈയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."