കുട്ടനാട്ടിൽ ശക്തമായ മട വീഴ്ച: നാനൂറിലധികം വീടുകളില്‍ വെള്ളം കയറി
ആലപ്പുഴ: മടമുറിഞ്ഞതിനെ തുടര്‍ന്ന് കുട്ടനാട്ടില്‍ വെള്ളപ്പൊക്കവും കൃഷിനാശവും. ആലപ്പുഴ ജില്ലയില്‍ മുവ്വായിത്തോളമാളുകളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. കൈനകരിയില്‍ നാനൂറിലധികം വീടുകളില്‍ വെള്ളം കയറി.
550 ഏക്കറോളം കൃഷി നശിച്ചു. പലപാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്. കൈനകരിയില്‍ കനകാശ്ശേരി പാടശേഖരത്തില്‍ മടവീണതിനെ തുടര്‍ന്നാണ് വലിയകരി, മീനപ്പള്ളി പാടങ്ങള്‍ നിറഞ്ഞത്. ഇന്ന് പുലര്‍ച്ചയോടെ വീടുകള്‍ മുങ്ങി. ഇവിടങ്ങളിലുള്ളവരെ ആലപ്പുഴ നഗരത്തില്‍ ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.
മന്ത്രി ദുരിതാശ്വാസ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്. മന്ത്രി തോമസ് ഐസക്കും കലക്ടര്‍ അദീല അബ്ദുല്ലയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കഴിഞ്ഞ തവണത്തെ പ്രളയത്തില്‍ സംഭവിച്ച അത്ര വെള്ളപൊക്കം ഇതു വരെ ഉണ്ടായിട്ടില്ലെങ്കിലും മട വീഴ്ചയ്ക്ക് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."