മീ റ്റൂ ആരോപണങ്ങള്‍ തള്ളി വൈരമുത്തു
ചെന്നൈ: മീ റ്റൂ വിവാദത്തില്‍ തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് തമിഴ് സിനിമാ ഗാനരചയിതാവും കവിയുമായ വൈരമുത്തു. താന്‍ ചിലരെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. ചില പ്രത്യേക ലക്ഷ്യങ്ങള്വച്ചാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്നവര്‍ നിയമ നടപടി സ്വീകരിക്കാന്‍ തയാറാകണം. അപ്പോള്‍ സത്യാവസ്ഥ ബോധ്യപ്പെടുമെന്ന് വൈരമുത്തു പറഞ്ഞു. തനിക്കെതിരായി ഉയര്‍ന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന അഭിഭാഷകരുമായും സിനിമാ രംഗത്തുള്ളവരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ആരോപണത്തെ നേരിടാന്‍ താന്‍ തയാറാണ്.
ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെറ്റുകാരനോ നല്ല ആളോയെന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് കോടതി തീരുമാനിക്കട്ടേയെന്നും വൈരമുത്തു പറഞ്ഞു. ഗായിക ചിന്മയി അടക്കം രണ്ടുപേരാണ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."