കര്‍ക്കിടകവാവ്: അരുവിക്കര പഞ്ചായത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍
തിരുവനന്തപുരം: കര്‍ക്കിടകവാവു ബലി ദിനത്തില്‍ അരുവിക്കര ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും.
ജില്ലാ ശുചിത്വമിഷനും അരുവിക്കര പഞ്ചായത്തും ക്ഷേത്ര സംഘാടക സമിതിയും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബലിതര്‍പ്പണം നടത്തുന്നതിലൂടെ ജലാശങ്ങളിലുണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി ബലിതര്‍പ്പണത്തിനായി എത്തുന്ന 3000 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യും. ഇതിന് സ്റ്റീല്‍ ഗ്ലാസുകളും പ്ലേറ്റുമാണ് ഉപയോഗിക്കുക. മാലിന്യ സംസ്‌കരണത്തിനായി പ്രത്യേക പരിശീലനം ലഭിച്ച 150 വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇവര്‍ ഖര ദ്രവ്യമാലിന്യങ്ങള്‍ തരംതിരച്ച് ശേഖരിക്കും. ഏകദേശം 10000പേര്‍ വാവുബലി ദിവസം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിപാടിയില്‍ ശബരീനാഥ് എം എല്‍ എ, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് മിനി എന്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷൈജു, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."