HOME
DETAILS

ക്യാംപുകളില്‍ പാകം ചെയ്ത ഭക്ഷണം എത്തിക്കേണ്ട: മന്ത്രി ജി. സുധാകരന്‍

  
backup
August 13 2019 | 17:08 PM

%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%95%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4


ചെങ്ങന്നൂര്‍: ദുരിതാശ്വാസ ക്യാംപുകളില്‍ പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കരുതെന്ന് മന്ത്രി ജി സുധാകരന്‍. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ഓഫിസില്‍ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപുകളുടെ ചുമതല അതാത് പ്രദേശത്തെ വില്ലേജ് ഓഫിസര്‍മാര്‍ക്കാണ്. ക്രമസമാധാന പാലനത്തിനായി പൊലിസിനെയും നിയോഗിച്ചിട്ടുണ്ട്.


എല്ലാ ക്യാംപുകളിലും സര്‍ക്കാര്‍ ഭക്ഷണം നല്‍കുന്നുണ്ട്. അതിനാല്‍ പുറത്തുനിന്നുള്ള പാകം ചെയ്ത ഭക്ഷണ സാധനങ്ങളുടെ ആവശ്യമില്ല. ചില ക്യാംപുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടിയും പിടിച്ച് ജാഥയായി എത്തി പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ക്രിമിനല്‍ കുറ്റമാണ്. ഇത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ക്യാംപുകളിലേക്കു മറ്റ് ആവശ്യവസ്തുക്കള്‍ നല്‍കണമെന്ന് താല്‍പര്യമുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇവ എം.എല്‍.എ, ആര്‍.ഡി.ഒ, വില്ലേജ് ഓഫിസര്‍മാര്‍ എന്നിവരെ ഏല്‍പ്പിക്കാം. പറമ്പുകളിലും പൊതു സ്ഥലങ്ങളിലും നില്‍ക്കുന്ന ചാഞ്ഞ മരങ്ങള്‍ ബന്ധപ്പെട്ടപ്പെട്ടവര്‍ മുറിച്ചു മാറ്റണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. സജി ചെറിയാന്‍ എം.എല്‍.എ, ആര്‍ ഡി.ഒ ജി. ഉഷാകുമാരി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago