HOME
DETAILS

രാജേന്ദ്രനും മകള്‍ ശരണ്യക്കും ഇനി സ്വന്തം വിട്ടില്‍ താമസിക്കാം

  
backup
October 15 2018 | 08:10 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%81%e0%b4%82-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%af

പാലക്കാട്: കുടുംബശ്രീമിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരായ 25 സ്ത്രീകള്‍ ചേര്‍ന്ന് ഹൃദയസംബന്ധമായ രോഗമുളള രാജേന്ദ്രനും മാനസിക വെല്ലുവിളി നേരിടുന്ന മകള്‍ ശരണ്യയ്ക്കുമായി വീട് നിര്‍മിച്ച് നല്‍കി. പൂര്‍ണമായും സ്ത്രീകളുടെ പങ്കാളിത്തത്തിലാണ് അകത്തേത്തറ, ധോണിക്ക് സമീപം പയറ്റാംകുന്നം ഗാന്ധിനഗര്‍ മന്നാട്ടില്‍ രാജേന്ദ്രനും കുടുംബത്തിനുമായി 400 ചതുരശ്രയടിയുള്ള വീട് നിര്‍മിച്ചത്. മണ്ണു നീക്കം ചെയ്ത് തറ കെട്ടുന്നതു മുതല്‍ പെയിന്റ് അടിച്ച് മനോഹരമാക്കുന്നതടക്കമുള്ള പണികള്‍ കുടുംബശ്രീ കൂട്ടായ്മയാണ് ചെയ്തത്.
ഇന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, രാജേന്ദ്രനും കുടുംബത്തിനും വീടിന്റെ താക്കോല്‍ കൈമാറും. കാന്‍സര്‍ രോഗം ബാധിച്ച്് ഭാര്യ മരിച്ചതോടെ 21 വയസുള്ള മകളോടൊപ്പം എന്‍.എന്‍.എസ് കരയോഗത്തിന്റെ കെട്ടിടത്തിലായിരുന്നു രാജേന്ദ്രന്റെ താമസം.
അധ്വാനമേറിയ ജോലികള്‍ ചെയ്ത് ഉപജീവനം നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന രാജേന്ദ്രന് അകത്തേത്തറ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷനില്‍ വീട് അനുവദിച്ചെങ്കിലും മറ്റുള്ളവരുടെ സഹായമില്ലാതെ വീട് നിര്‍മാണം നടത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം കുടുംബശ്രീ ഈ ദൗത്യം ഏറ്റെടുക്കുന്നത്. കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ അകത്തേത്തറ പഞ്ചായത്തില്‍ രണ്ടും ശ്രീകൃഷ്ണപുരത്ത് ഒന്നും വീതം വീടുകളാണ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്നത്. കനത്ത മഴയെയും പരിചയ കുറവിനെയും കഠിനാധ്വാനത്തിലൂടെ അതിജീവിച്ചാണ് കുടുംബശ്രി അംഗങ്ങള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത്.
സന്നദ്ധ സംഘടനയായ 'നന്മ'യുടെ പ്രവര്‍ത്തകനായ സുനില്‍ മാത്യുവാണ് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചു നല്‍കിത്്. കെട്ടിട നിര്‍മാണമേഖലയില്‍ മികച്ച പരിശീലനം നല്‍കി കുടുംബശ്രീ വനിതകളെ മൈക്രോ കോണ്‍ട്രാക്ടര്‍മാരാക്കി മാറ്റി മികച്ച വരുമാനം ഉറപ്പു വരുത്തുകയാണ് കുടുംബശ്രീ മിഷന്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ പദ്ധതി ലക്ഷ്യമിടുന്നത്. എല്ലാ ബ്ലോക്കിലും രണ്ട് കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍, രണ്ട് ഹോളോബ്രിക്ക് യൂണിറ്റുകള്‍ എന്ന ലക്ഷ്യം കൈവരിക്കാനുള്ള തീവ്രശ്രമത്തിലാണ് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍.
കെട്ടിട നിര്‍മാണ രംഗത്ത് തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള തിരഞ്ഞെടുത്ത ഏജന്‍സികള്‍ വഴിയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയത്. പ്രഗല്‍ഭരായ മേസ്തിരിമാരുടെ സഹായത്തോടെ വീടു പണിയുന്നതോടെയാണ് ഇവരുടെ പരിശീലനം പൂര്‍ത്തിയാവുക. ലൈഫ് മിഷന്റെ ഭാഗമായി വീട് അനുവദിക്കപ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും അഗതികളായവരുടെയും വീടുകളാണ് പരിശീലനത്തിന്റെ ഭാഗമായി നിര്‍മിച്ചു നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago