തൊട്ടിപ്പാള്‍ അങ്കണവാടി വൈദ്യുതീകരണം ജില്ലാ കലക്ടര്‍ ഇടപെട്ടു
പുതുക്കാട്: ഒന്നര പതിറ്റാണ്ടായി വൈദ്യുതിയില്ലാതെ പ്രവര്‍ത്തിച്ച തൊട്ടിപ്പാള്‍ അങ്കണവാടി വൈദ്യുതീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം.
പറപ്പൂക്കര പഞ്ചായത്ത് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫിസര്‍ക്കാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും നിര്‍ദേശമുണ്ട്. സമ്പൂര്‍ണ വൈദ്യുതീകൃത മണ്ഡലമായ പുതുക്കാടാണ് പതിനാല് വര്‍ഷത്തിലേറെയായി വൈദ്യുതിയില്ലാതെ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. വയറിങ് പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ വൈദ്യുതി ലഭ്യമാക്കാതിരുന്നത് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച അങ്കണവാടി വൈദ്യുതീകരിക്കാത്തതുമൂലം കുട്ടികള്‍ ദുരിതമനുഭവിക്കുകയാണ്. ഒരു എമര്‍ജന്‍സി വിളക്കിന്റെ വെളിച്ചത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കാറ്റും വെളിച്ചവുമില്ലാത്ത കുട്ടികള്‍ പ്രയാസപ്പെട്ടിരിക്കിക്കേണ്ടി വന്നതോടെ രക്ഷിതാക്കളും നാട്ടുകാരും അധികൃതര്‍ക്കെതിരേ പ്രതിഷേധവുമായി എത്തിയിരുന്നു. കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം അങ്കണവാടി വൈദ്യുതീകരിക്കാന്വേണ്ട നടപടികളെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."