ഫ്ളക്സ് ബോര്‍ഡ്; കര്‍ശന നടപടിയുമായി തളിപ്പറമ്പ് നഗരസഭ
തളിപ്പറമ്പ്: വിലക്ക് ലംഘിച്ച് തളിപ്പറമ്പ് നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ നഗരസഭ നീക്കം ചെയ്തു. ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുന്‍പുതന്നെ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ വ്യാപകമായി ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവ സ്ഥാപിച്ച ബോര്‍ഡുകളാണ് അന്ന് പൊലിസ് സഹായത്തോടെ നീക്കിയിരുന്നത്. തുടര്‍ന്ന് സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും സ്ഥാപനങ്ങളും ഫ്ളക്സുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കിയിരുന്നെങ്കിലും അടുത്ത കാലത്തായി വീണ്ടും സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നഗരസഭാ അധികൃതര്‍ കര്‍ശന നടപടിയുമായി രംഗത്തെത്തിയത്. ഇന്നലെ രാവിലെ 10.30 ഓടെ ചിറവക്കില്‍ നിന്നാണ് തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്ത് തുടങ്ങിയത്. മന്ന, ടൗണ്‍, ഏഴാംമൈല്‍ തുടങ്ങിയ മേഖലകളിലെ നൂറിലധികം ഫ്ളക്സുകളും നീക്കം ചെയ്തു. റവന്യു ഇന്‍സ്പെക്ടര്‍ എ. ആന്റണി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. അബ്ദുറഹ്്മാന്, വി.വി മനോജ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. നഗരസഭാ പരിധിയിലെ മുഴുവന്‍ അനധികൃത പരസ്യ ബോര്‍ഡുകളും അടുത്ത ഘട്ടത്തില്‍ നീക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."