ലക്ഷങ്ങളുടെ മരങ്ങള്‍ മണ്ണിനടയില്‍
വടക്കാഞ്ചേരി: കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ഇന്നേക്ക് രണ്ട് മാസമായിട്ടും പ്രദേശമിന്നും മണ്‍കൂമ്പാരമായി കിടക്കുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുറാഞ്ചേരി മലയില്‍ നിന്ന് താഴേയ്ക്ക് ഒഴുകിയെത്തിയ ഭീമന്‍മരങ്ങള്‍ രണ്ട് മാസമായിട്ടും മണ്‍കൂനകള്‍ക്കിടയില്‍ കിടപ്പാണ് തേക്കടക്കമുള്ള വിലകൂടിയ മരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മരങ്ങള്‍ വനം വകുപ്പിന്റെ ഡിപ്പോയിലേക്ക് മാറ്റുന്നതിനോ, ലേലം ചെയ്ത് വില്‍പ്പന നടത്തുന്നതിനോ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു നടപടിയും കൈകൊള്ളുന്നില്ലെന്ന് പരാതി ഉയര്‍ന്ന് കഴിഞ്ഞു. 140 മീറ്റര്‍ വിസ്തൃതിയിലാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ചതെങ്കിലും അതിന്റെ പ്രത്യാഘാതം 200 മീറ്റര്‍ വിസ്തൃതിയിലേക്ക് നീണ്ടതാണ് വന്‍ ദുരന്തത്തിന് ഇടയാക്കിയതെന്നും പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പ് അതീവ ഗുരുതരമാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം സ്ഥലപരിശോധന നടത്തി നിഗമനത്തിലെത്തിയിരുന്നു . അതിനാല്‍ ദുരന്തത്തെ തുടര്‍ന്ന് രൂപപ്പെട്ടിട്ടുള്ള മണ്ണും കല്ലും മരങ്ങളും മറ്റ് അവശിഷ്ടങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്നും ജിയോളജി ഉദ്യോഗസ്ഥര്‍ തന്നെ ആവശ്യപ്പെട്ടു.
എന്നാല്‍ മുകളില്‍ നിന്ന് വ്യക്തമായ നിര്‍ദേശം ലഭിക്കാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന നിലപാടാണ് താഴെ തട്ടിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."