പ്രകൃതിയെ തൊട്ടറിഞ്ഞ് പരിസ്ഥിതിദിനാഘോഷം
കൊച്ചി: ഹരിതകേരളത്തിന്റെ ഭാഗമായുള്ള വൃക്ഷവത്കരണപരിപാടിയ്ക്ക് ലോക പരിസ്ഥിതിദിനത്തില്‍ ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഇടക്കൊച്ചി പി.കെ.എം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം സ്വരാജ് എം.എല്‍.എ നിര്‍വഹിച്ചു. നാലരലക്ഷം വൃക്ഷത്തൈകളാണ് ജില്ലയില്‍ വൃക്ഷവത്കരണ പരിപാടിയുടെ ഭാഗമായി നടുന്നത്. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കിയത്.
നടന്‍ നിവിന്‍ പോളി, ജോണ്‍ഫെര്‍ണാïസ് എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, മുന്‍മന്ത്രി ബിനോയ് വിശ്വം തുടങ്ങിയവരും പരിസ്ഥിതി ദിനത്തില്‍ പികെഎം ഓഡിറ്റോറിയം പരിസരത്ത് വൃക്ഷത്തൈ നട്ടു.
വൃക്ഷവത്കരണപരിപാടിയോടനുബന്ധിച്ച് ശതാബ്ദി ആഘോഷിക്കുന്ന ജ്ഞാനോദയം സഭയുടെ 100 വര്‍ഷം 100 മരം പദ്ധതി പൂര്‍ത്തീകരണച്ചടങ്ങും സംഘടിപ്പിച്ചു. ജോണ്‍ ഫെര്‍ണാïസ് എം.എല്‍.എ പദ്ധതി പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു. ജ്ഞാനോദയം സഭ പ്രസിഡന്റ്് എ.ആര്‍ ശിവജി അധ്യക്ഷനായിരുന്നു. ജ്ഞാനോദയം സ്‌കൂളില്‍ നിന്നും ഇടക്കൊച്ചി ഗവ ഹൈസ്‌കൂളില്‍ നിന്നും ഉന്നത വിജയം നേടിയവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. 2016ലെ വനമിത്ര പുരസ്‌കാരം സെന്റ് പോള്‍സ് കോളേജ് അധികൃതര്‍ നിവിന്‍പോളിയില്‍ നിന്ന് എറ്റുവാങ്ങി. വനം വകുപ്പ് അഡീഷണല്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ വൈശാഖ് ശശികുമാര്‍, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ ജെ മാര്‍ട്ടിന്‍ ലോവല്‍, കൊച്ചി നഗരസഭാ കൗണ്‍സിലര്‍മാരായ പ്രതിഭ അന്‍സാരി, കെ.ജെ. ബേസില്‍, ജ്ഞാനോദയം സഭ സെക്രട്ടറി കെ ആര്‍ ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, സംഘടനകള്‍ എന്നിവര്‍ പങ്കെടുത്ത പരിസ്ഥിതി ദിന ഘോഷയാത്രയും സംഘടിപ്പിച്ചു.
കണയന്നൂര്‍ താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന പരിസ്ഥിതി ദിനാചരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജൂവല്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഇറിഗേഷന്‍ കനാല്‍ സെക്ഷന്‍ ഓഫീസര്‍ എന്‍ കൃഷ്ണപ്രസാദ്, പെന്‍ഷന്‍ പേയ്‌മെന്റ് ട്രഷറി ഓഫീസര്‍ എ എന്‍ ബാബുസേനന്‍ എന്നിവര്‍ പങ്കെടുത്തു.
പെരുമ്പാവൂര്‍: അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയായ പീപ്പിന്റെ ആഭിമുഖ്യത്തില്‍ നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ഒരു തൈ നടാം ഫലവൃക്ഷവ്യാപന പദ്ധതിയ്ക്ക് തുടക്കമിട്ടു. വെങ്ങോല പഞ്ചായത്തിലെ അല്ലപ്ര ഗവ. യു.പി സ്‌കൂളില്‍ ഹോം ഗ്രോണ്‍ എന്‍ 18 റംബൂട്ടന്‍ തൈ നട്ടുകൊï് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയാണ് പദ്ധതി ഉദ്ഘാടനം ചെയ്തു.
നമുക്കൊരുമിക്കാം പരിസ്ഥിതിക്കായി എന്ന സന്ദേശം ഉയര്‍ത്തി ഒരു മാസക്കാലം നീïു നില്‍ക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തïേക്കാട് ജമാഅത്ത് എച്ച്.എസ്.എസില്‍ തുടക്കമായി. നാട്ടുമാവിന്‍ തൈ നട്ടുകൊï് വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ മുഖ്താര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം.എം അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി യൂത്ത് കോണ്ഡഗ്രസ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രദേശിക വന വത്കരണ പദ്ധതി ചോലയ്ക്ക് തുടക്കം കുറിച്ചു. ഒക്കല്‍ പഞ്ചായത്തിലെ ഒക്കല്‍ തുരുത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയും ദേശീയ ചലചിത്ര അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ആദിഷ് പ്രവീണും ചേര്‍ന്ന് ആദ്യ വൃക്ഷതൈ നട്ടു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍ പാത്തിക്കല്‍ അധ്യക്ഷത വഹിച്ചു.
ചോല പദ്ധതിയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നെടുംതോട് - ഒര്‍ണ്ണ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ 500 വൃക്ഷതൈകള്‍ വിതരണം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എം.എം ഷാജഹാന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മാറംമ്പിള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ മുടിക്കല്‍ ഗവ. എച്ച്.എസ്.എസില്‍ വൃക്ഷതൈകള്‍ നടുകയും തൈകള്‍ വിതരണവും നടത്തുകയും ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കൂവപ്പടി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ നടീലും വിതരണവും സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി അല്‍ഫോണ്‍സ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പാറപ്പുറം മെക്ക സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എം.എ. മൂസ ഉദ്ഘാടനം ചെയ്തു. മഴക്കുഴി നിര്‍മാണോദ്ഘാടനം പ്രധാനധ്യാപിക കെ.എം നിഷാമോള്‍ നിര്‍വഹിച്ചു. കïന്തറ ഹിദായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനം വൃക്ഷത്തൈ നട്ട് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ വി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കുവപ്പടി ഗണപതി വിലാസം ഹൈസ്‌കൂളില്‍ വൃക്ഷതൈകള്‍ നട്ടു. പി.റ്റി.എ പ്രസിഡന്റ് കെ.മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐരാപുരം സരസ്വതി വിദ്യാനികേതനില്‍ പരിസ്ഥിതി പ്രവര്‍ത്തകനും ഞാറയ്ക്കല്‍ ഗാന്ധി പഠനകേന്ദ്രം ഡയറക്ടറുമായ മാത്യൂസ് പുതുശ്ശേരിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ചര്‍ച്ച ക്ലാസ് സംഘടിപ്പിച്ചു.
തോട്ടുവ സാംസ്‌കാരിക പഠനകേന്ദ്രം വായനശാലയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തോട്ടുവ കവലയില്‍ ഫലവൃക്ഷ തൈ നട്ടു. തോട്ടുവ പള്ളി വികാരി ഫാ. ജോസഫ് വട്ടോളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുരുത്തിപ്ലി സെന്റ് മേരീസ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒക്കല്‍ തുരുത്ത് കര്‍മ്മ യോഗാലയത്തില്‍ വൃക്ഷതൈകള്‍ക്കൊപ്പം ഔഷധ സസ്യങ്ങളും വച്ചുപിടിപ്പിച്ചു. കൃഷി ഓഫിസര്‍ ബി.ആര്‍ ശ്രീലേഖ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പെരുമ്പാവൂര്‍ ഗവ. ഹയര്‍ സെക്കïറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മഴക്കുഴിയുടെ ഉദ്ഘാടനം കോതമംഗലം വിദ്യാഭ്യാസ ജില്ലാ ഓഫീസല്‍ ടി.വി രമണി നിര്‍വ്വഹിച്ചു.
മൂവാറ്റുപുഴ: ഹരിത കേരളം മിഷന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ യുവകലാ സാഹിതി മൂവാറ്റുപുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈ നട്ടു. മൂവാറ്റുപുഴ ഇ.ഇ.സി.മാര്‍ക്കറ്റ് റോഡരികില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
മുസ്‌ലിംലീഗ് പായിപ്ര 2ാം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകപരിസ്ഥിതിദിനത്തില്‍ പായിപ്ര ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍വക സ്ഥലത്ത് പായിപ്ര കൃഷിഭവന്‍ കൃഷി ഓഫീസര്‍ രാജു പി.എന്‍. വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.പി.ഐയുടെ നേതൃത്വത്തില്‍ നടന്ന വൃക്ഷ തൈ നടല്‍ നെഹ്‌റു പാര്‍ക്കില്‍ നടന്നു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ.മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 158 യൂണിറ്റുകളിലായി 5000 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴക്കാപ്പിള്ളി യൂണിറ്റിന്റെയും യൂത്ത് വിങ്ങിന്റെയും സംയുക്താഭിമുഖ്യത്തില്‍ പേഴക്കാപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കïറി സ്‌കൂളില്‍ വൃക്ഷതൈ നട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി മുവാറ്റുപുഴ മേഖല പ്രസിഡന്റ് പി എ കബീര്‍ ഉദ്ഘാടനം ചെയ്തു. ഇലാഹിയ പബ്ലിക്‌സ്‌കൂളില്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം.പരീതിന്റെ അദ്ധ്യക്ഷതയില്‍ സ്‌കൂളങ്കണത്തില്‍ വൃക്ഷത്തൈ നട്ടു ആഘോഷിച്ചു.
ആലുവ: ആലുവ അദ്വൈതാശ്രമത്തില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതിദിന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഡി. സി. സി. പ്രസിഡന്റ് ടി.ജെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ സേതു മുഖ്യപ്രഭാഷണം നടത്തി.
കോതമംഗലം: താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റിയും അടി വാട് ഹീറോ യംഗ്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സുബിത ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രിസിഡന്റ് കെ.കെ.അഷറഫ് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രിസിഡന്റ് പി.കെ മൊയ്തു വൃക്ഷതൈകളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നെല്ലിക്കുഴി അല്‍ അമല്‍ പബ്ലിക്ക് സ്‌കൂളില്‍ ഒരാഴ്ച നീïു നില്‍ക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ നെല്ലിക്കുഴി കൃഷി ഓഫീസര്‍ നിജാമോള്‍ വൃക്ഷത്തൈ വിതരണവും നടീലും ഉദ്ഘാടനം ചെയ്തു . സ്‌കൂള്‍ കാമ്പസ് ഹരിതാഭമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചെയര്‍മാന്‍ ടി.പി.ബഷീര്‍ നിര്‍വഹിച്ചു.
കോതമംഗലം: ഒരു മരം നട്ട് അതിനെ സംരക്ഷിച്ചെടുക്കുന്നത് വഴി ഈ തലമുറക്കും ഇനി വരുന്ന തലമുറക്കും ലഭ്യമാകുന്നത് കിലോക്കണക്കിന് ഓക്‌സിജനാണെന്ന് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ മുസ്ലിം യുത്ത് ലീഗ് സംഘടിപ്പിച്ച വ്യക്ഷതൈ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്‍ മജീദ്. പി.കെ.മൊയ്തു പി.എം. മൈതീന്‍ ,ഡോ. സുര്യ.പി.എ. ഷിഹാബ് കെ.പി. ജലീല്‍.എം.എം. അന്‍സാര്‍.പി.എം. ഹാരീസ്: എന്നിവര്‍ മുഹമ്മദ് ബഷീര്‍.കെ.എസ്. അലികുഞ്ഞ്.കെ.എം ആസാദ്. പി. എം. ഷെമീര്‍.പി.എം. സഖരിയ.വി.എ. കെരീം.ഒ.കെ. അലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പറവുര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള മഹിളാസംഘത്തിന്റെ നേതൃത്വത്തില്‍ മക്കള്‍ക്കായ് ഒരു മരം എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനത്ത് നടത്തുന്ന പരിസ്ഥിതി സംരക്ഷണാചരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചു വിവിധ സ്ഥലങ്ങളില്‍വൃക്ഷതൈകള്‍ നട്ടു. കേരള മഹിളാസംഘം പറവൂരില്‍ ദിനാചരണം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദന്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
പെഴക്കാപ്പിള്ളി : ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെഴക്കാപ്പിള്ളി യൂണിറ്റ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ പെഴക്കാപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കïറി സ്‌കൂളില്‍ വൃക്ഷതൈ നട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി മുവാറ്റുപുഴ മേഖല പ്രസിഡന്റ് പി എ കബീര്‍ ഉത്കാടനം നിര്‍വഹിച്ചു .പെഴക്കാപ്പിള്ളി സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ഫൈസല്‍ മുïേങ്ങാമറ്റം ,ടി എന്‍ മുഹമ്മദ് കുഞ്ഞു ,യൂത്ത് വിങ് ഭാരവാഹികളായ അനസ് കൊച്ചുണ്ണി ,ഷാഫി മുതിരക്കലയില്‍,നിസാം ടി എല്‍ ,ശബാബ് വി എ ,നജീബ് പി പിഎന്നിവര്‍ സംബന്ധിച്ചു . സ്‌കൂള്‍ സീനിയര്‍ അധ്യാപകന്‍ സന്തോഷ് സര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."