പുത്തുമല ദുരന്തം; അരിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നും ലഭിച്ച മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബംങ്ങള്‍
കല്‍പ്പറ്റ: പുത്തുമല ഉരുള്‍പ്പൊട്ടലില്‍ മരിച്ചയാളുടെ മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബാംഗങ്ങള്‍. ഇന്ന് സൂചിപ്പാറ വെള്ളച്ചാട്ടതിന് സമീപത്തെ പാറക്കെട്ടില്‍ നിന്നും ലഭിച്ച മൃതദേഹത്തിന് അവകാശമുന്നയിച്ച് ഒരു കുടുംബം കൂടി രംഗത്തുവന്നതോടെയാണ് അധികൃതര്‍ വലഞ്ഞത്. തുടര്‍ന്ന് ഡി.എന്‍.എ പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ദുരന്തം നടന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞായറാഴ്ച ഒരു മൃതദേഹം കണ്ടെത്തിയത്. അഴുകിയിരുന്നതിനാല്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഉരുള്‍പൊട്ടലില്‍ അകപ്പെട്ട അണ്ണയ്യ എന്നയാളാണെന്ന് അവകാശപ്പെട്ട് ബന്ധുക്കള്‍ രംഗത്ത് വന്നപ്പോള്‍ മൃതദേഹം ഇവര്‍ക്ക് വിട്ടുനല്‍കി. എന്നാല്‍ പിന്നീടാണ് പൊള്ളാച്ചി സ്വദേശിയായ ഗൗരീശങ്കര്‍ എന്നയാളുടെ കുടുംബം സംശയവുമായി രംഗത്ത് വന്നത്. തുടര്‍ന്ന് ര്‍ക്കം രൂക്ഷമായതോടെ അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും മൃതദേഹം അണ്ണയ്യയുടെ ബന്ധുക്കളില്‍ നിന്നും തിരികെ വാങ്ങി സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
മൃതദേഹത്തില്‍ നിന്നും അണ്ണയ്യയുടേയും ഗൗരീശങ്കറിന്റേയും ബന്ധുക്കളില്‍ നിന്നും ഡി.എന്‍.എ സംപിളുകള്‍ ശേഖരിച്ച് നാളെ തന്നെ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം ഫലം വന്ന ശേഷം മൃതദേഹം യഥാര്‍ത്ഥ അവകാശികള്‍ക്ക് വിട്ടു കൊടുക്കാനാണ് തീരുമാനം. പുത്തുമലയില്‍ പ്രധാനമായും ദുരന്തമുണ്ടായത് പാഡികളും പള്ളിയും അമ്പലവും ക്ഷേത്രവും നിലനിന്ന സ്ഥലത്താണ്.
എന്നാല്‍ കഴിഞ്ഞ് ആറ് ദിവസമായി ഇവിടെ നടക്കുന്ന തെരച്ചിലില്‍ മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഒന്നരക്കിലോമീറ്റര്‍ അകലെ സൂചിപ്പാറയിലെ പാറക്കെട്ടുകള്‍ക്ക് ഇടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടവര്‍ അക്കാര്യം രക്ഷാപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."