HOME
DETAILS

ഒടുവില്‍ ട്രംപ് സമ്മതിച്ചു, ഗ്രീന്‍ലാന്റിനെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്ന കാര്യം

  
backup
August 19, 2019 | 7:36 PM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%9a-2

 


കോപന്‍ഹേഗന്‍: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്റിനെ വിലയ്ക്ക് വാങ്ങാനുള്ള നീക്കം നടത്തുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. എന്നാല്‍ അതിന് നമ്പര്‍ 1 പരിഗണനയൊന്നും നല്‍കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രീന്‍ലാന്റിനെ ട്രംപ് വിലയ്ക്ക് വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത നേരത്തേ വൈറ്റ്ഹൗസ് ശരിവെച്ചിരുന്നു. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ട്രംപ് നല്‍കുമെന്നായിരുന്നു സാമ്പത്തിക ഉപദേഷ്ടാവ് ലാരി കുഡ്‌ലോ പറഞ്ഞിരുന്നത്.
അതേസമയം ഗ്രീന്‍ലാന്‍ഡും ഡെന്‍മാര്‍ക്കും രോഷത്തോടെയാണ് ഈ വാര്‍ത്തയോട് പ്രതികരിച്ചത്. ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ വില്‍പ്പനയെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ 'അസംബന്ധം' എന്നാണ് വിശേഷിപ്പിച്ചത്. ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്റ്. ധാതുക്കള്‍, ശുദ്ധജലം, ഐസ്, മത്സ്യം, സമുദ്രോല്‍പന്നങ്ങള്‍ തുടങ്ങി പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നവും സാഹസിക വിനോദസഞ്ചാര കേന്ദ്രവുമാണ് ഗ്രീന്‍ലാന്‍ഡ്. വ്യവസായരംഗത്ത് സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ വില്‍പ്പനയ്ക്കില്ല എന്നാണ് ഗ്രീന്‍ലാന്‍ഡ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.
ഓസ്‌ട്രേലിയയെ മാറ്റിനിര്‍ത്തിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലാന്റ്. നാറ്റോ അംഗമാണ് ഡെന്‍മാര്‍ക്ക്. മിസൈല്‍ മുന്നറിയിപ്പുകള്‍ക്കും ബഹിരാകാശ നിരീക്ഷണത്തിനുമായി റഡാറുകളും സെന്‍സറുകളും സജ്ജീകരിച്ചിരിക്കുന്ന ആഗോള ശൃംഖലയുടെ ഭാഗമായ ഗ്രീന്‍ലാന്‍ഡിലെ തുലെ എയര്‍ബേസില്‍ അമേരിക്കന്‍ സൈന്യം പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
1946ല്‍ അന്നത്തെ യു.എസ് പ്രസിഡന്റ് ഹാരി ട്രൂമാന്‍ 10 കോടി യു.എസ് ഡോളറിനു തുല്യമായ സ്വര്‍ണം നല്‍കി ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  2 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  2 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  2 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  2 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  2 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  2 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  2 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  2 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  2 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  2 days ago