ഐ.സി.സിയുടെ പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ മാറ്റമില്ലാതെ കോഹ്‌ലി
ദുബൈ: ഐ.സി.സിയുടെ പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ സ്ഥാനത്തിന് മാറ്റമില്ല. കഴിഞ്ഞ ദിവസം വന്ന പുതിയ റാങ്കിങ്ങിലാണ് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 922 പോയിന്റാണ് കോഹ് ലിക്കുള്ളത്. ആസ്‌ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയ പുതിയ താരം. രണ്ട് ആഷസ് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്ത സ്റ്റീവ് സ്മിത്ത് 913 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
ടെസ്റ്റ് ക്രിക്കറ്റിലെത്തിയതിന് ശേഷം സ്മിത്ത് ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തിന് മുന്‍പും ഓസീസ് ടെസ്റ്റ് ടീമിലെ നിര്‍ണായക ഭാഗമായിരുന്നു സ്മിത്ത്. എന്നാല്‍, വിവാദത്തിന് ശേഷം തിരിച്ചെത്തിയ സ്മിത്ത് മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇതാണ് താരത്തിന്റെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാന്‍ കാരണം.
ആഷസ് പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഒരുപക്ഷെ ഇനിയുള്ള മത്സരങ്ങളിലും സമാന ഫോം തുടരുകയാണെങ്കില്‍ ഇത് കോഹ്‌ലിക്ക് ഭീഷണിയാകും. വ്യാഴാഴ്ച തുടങ്ങുന്ന ഇന്ത്യ -വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്‌ലി മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ചെറിയ പോയിന്റ് വ്യത്യാസത്തില്‍ തൊട്ടുപുറകിലുള്ള സ്മിത്ത് ഓന്നാം സ്ഥാനത്തെത്താനുള്ള സാധ്യതയുണ്ട്. വിന്‍ഡീസിനെതിരേയുള്ള ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത കോഹ്‌ലി ടെസ്റ്റിലും പ്രകടനം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവസാനമായി ആസ്‌ത്രേലിയക്കെതിരേ കളിച്ച ടെസ്റ്റില്‍ കോഹ്‌ലി 123 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
മറ്റൊരു ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്. ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്‌നെയും മികച്ച നേട്ടമുണ്ടാക്കി. ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രം, ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് എന്നിവരും റാങ്കിങ്ങില്‍ മികച്ച നേട്ടം കൊയ്തു. അതേസമയം, ബൗളര്‍മാരുടെ പട്ടികയില്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ രവീന്ദ്ര ജഡേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. മറ്റൊരു ഇന്ത്യന്‍ ബൗളര്‍ രവിചന്ദ്രന്‍ അശ്വിന്‍ 10ാം സ്ഥാനത്ത് തന്നെ തടുരുന്നു.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം ജഡേജ മൂന്നാം സ്ഥാനത്ത് തന്നെ നില്‍ക്കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറാണ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലെ ഒന്നാമന്‍. ബംഗ്ലാദേശിന്റെ ഷാക്കിബുല്‍ ഹസന്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."