HOME
DETAILS

കേരളത്തിലെ സഹകരണമേഖല വഴിത്തിരിവില്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  
backup
June 06, 2017 | 10:06 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%b5%e0%b4%b4%e0%b4%bf

 

വടകര: കേരളത്തിലെ സഹകരണമേഖല വഴിത്തിരിവിലെത്തി നില്‍ക്കുകയാണെന്ന് സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റേതായ സ്വന്തം ബാങ്ക് സഹകരണമേഖലയില്‍ വരാന്‍പോകുന്നു. ഏത് പുതുതലമുറ ബാങ്കിനെയും വെല്ലുംവിധത്തിലുള്ള സൗകര്യങ്ങളും സേവനങ്ങളുമായാണ് കേരള ബാങ്ക് വരുന്നതെന്നും മന്ത്രി പറഞ്ഞു.
ചോറോട് സര്‍വിസ് സഹകരണബാങ്കിന്റെ നവീകരിച്ച ചോറോട് മെയിന്‍, വരിശ്യക്കുനി ശാഖകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എസ്.ബി.ടിയെ മലയാളികള്‍ സ്വന്തം ബാങ്കെന്ന ഗൃഹാതുരതയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ എസ്.ബി.ഐയില്‍ ലയിച്ചതോടെ നമ്മള്‍ ആശങ്കപ്പെട്ടതെല്ലാം ശരിയാണെന്ന് തെളിയുകയാണ്.
സമീപകാലത്തുള്ള സംഭവങ്ങള്‍ ഇതാണു തെളിയിക്കുന്നത്. നോട്ടുനിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി സഹകരണമേഖല മറികടന്നത് ജനങ്ങളുടെ പിന്തുണ കൊണ്ടാണ്. സര്‍ക്കാരും ശക്തമായ പിന്തുണ നല്‍കി. ഒന്നരലക്ഷം കോടിയാണ് സഹകരണ മേഖലയിലെ നിക്ഷേപം. ഇത് വര്‍ധിച്ചു വരുന്നു. അത് പോലെ സഹകരണമേഖല സമൂഹത്തിന്റെ വിവിധമേഖലകളിലും ഇടപെടുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനം സി.കെ. നാണു എംഎല്‍എ നിര്‍വഹിച്ചു.
ബാങ്കിന്റെ സാന്ത്വനപരിചരണ സഹായപദ്ധതി പാലേരി രമേശന്‍ ഉദ്ഘാടനം ചെയ്തു. ഹൊറൈസണ്‍ ഹാബിറ്റാറ്റ് പുരസ്‌കാരം നേടിയ പാലേരി രമേശന് പി.സതീദേവിയും മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ പ്രദീപ് കുമാറിന് ടി.കെ രാജനും ഉപഹാരം നല്‍കി. വിരമിക്കുന്ന സെക്രട്ടറി വി. ദിനേശന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. മന്ത്രി ഉപഹാരം സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് പി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago