നവകേരള നിര്‍മാണത്തിന് സഹായം തേടി മുഖ്യമന്ത്രി അബൂദബിയില്‍
അബൂദബി: മഹാ പ്രളയത്തിന്റെ തകര്‍ന്ന കേരളത്തിന്റെ നവനിര്‍മാണത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.യിലെത്തി. ഇന്നലെ രാവിലെ ഏഴ് മണിയോടെ അബൂദബി വിമാനത്താവളത്തില്‍ എത്തിയ പിണറായി വിജയനെ നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി, നോര്‍ക്ക ഡയരക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. അബുദബി ദൂസിത് താനി ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, നോര്‍ക്ക ഡയരക്ടര്‍ ഒ.വി മുസ്തഫ, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് വി.പണിക്കര്‍, അബൂദബിയിലെ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, ലോക കേരള സഭാംഗം കെ.ബി മുരളി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ ബീരാന്‍കുട്ടി എന്നിവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ഇന്നലെ വൈകിട്ട് ദൂസിത് താനി ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് പ്രൊഫഷനല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി വ്യവസായ പ്രമുഖരുമായി സംവദിച്ചു. ഇന്ന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന അബൂദബിയിലെ ആദ്യ പൊതുസമ്മേളനം യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്‌യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്യും. അബൂദബി ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിനു ശേഷം മുഖ്യമന്ത്രി ഇവിടുത്തെ വിവധ സംഘടനകളുടെ പ്രതിനിധികളുമായി സംവദിക്കും.
ഇന്നു രാത്രി ദുബൈയിലേയ്ക്ക് തിരിക്കുന്ന മുഖ്യമന്ത്രി നാളെ ഉച്ചയ്ക്ക് ഇന്ത്യന്‍ പ്രൊഫഷനല്‍ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മീറ്റില്‍ പങ്കെടുക്കും. രാത്രി 8ന് ദുബെ അല്‍ നാസര്‍ ലിഷര്‍ ലാന്റിലായിരിക്കും പൊതുസമൂഹത്തെ അഭിസംബോധന ചെയ്യുക. ശനിയാഴ്ച ഉച്ചയ്ക്ക് ഷാര്‍ജയില്‍ ഒരുക്കിയിരിക്കുന്ന ബിസിനസ് മീറ്റില്‍ വാണിജ്യ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രാത്രി 7ന് ഷാര്‍ജ ഷൂട്ടേഴ്‌സ് ക്ലബില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന മുഖ്യമന്ത്രി ഞായറാഴ്ച കേരളത്തിലേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."