ആരോഗ്യ പരിരക്ഷാ-ശാക്തീകരണ പദ്ധതി ആരംഭിച്ചു
മേപ്പാടി: ഡി.എം വിംസും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ പരിരക്ഷാ-ശാക്തീകരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും അംഗങ്ങള്‍ക്കുള്ള കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു. സാമൂഹ്യ പ്രതിബദ്ധതയോടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ അത് നാടിന് ഉപകാരപ്രദമാകും എന്നതിന്റെ ഉദാത്ത ഉദാഹരണമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
സി.കെ ശശീന്ദ്രന് അധ്യക്ഷനായി. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, ഒ.ആര് കേളു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉമൈബാ മൊയ്തീന്‍കുട്ടി, കല്‍പ്പറ്റ മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.പി ആലി, പി.എം നാസര്‍, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി സാജിത, മെഡിക്കല്‍ കോളജ് ഡീന്‍ പ്രെഫ. ഡോ. സിശേഷ് ഗിരി, ചീഫ് അഡ്മിനിസ്ട്രേറ്റര്‍ കെ.ടി ദേവാനന്ദ്, സൂപ്പി കല്ലങ്ങോടന്‍, അബു സലീം, എം വേലായുധന്, പി.എ മുഹമ്മദ്, കുടുംബശ്രീ അസിസ്റ്റന്റ ്കോര്ഡിനേറ്റര് കെ.പി ജയചന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."