HOME
DETAILS
MAL
വിവാഹ ദിനത്തില്‍ ആനപ്പുറത്തേറി വരന്‍: പൊലിസ് കേസെടുത്തു
backup
August 21 2019 | 05:08 AM
കോഴിക്കോട്: വിവാഹ ദിനത്തില്‍ ആനപ്പുറത്തേറി വധൂഗൃഹത്തിലെത്തിയ വരനെതിരേ പൊലിസ് കേസെടുത്തു. നാട്ടാന പരിപാലന ചട്ടം അനുസരിച്ചാണ് വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആര്‍.കെ, ആനയുടമ,പാപ്പാന്‍ എന്നിവര്‍ക്കെതിരേ പൊലിസ് കേസെടുത്തത്.
ഈ മാസം 18നായിരുന്നു സമീഹിന്റെ വിവാഹം. വരന്‍ ആനപ്പുറത്തേറിയാണ് വിവാഹവേദിയിലേക്ക് എത്തിയതെന്നാണ് പരാതി. ഇത്തരം ആഘോഷങ്ങള്‍ക്കായി ആനയെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിന് എതിരായതിനാലാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."