എട്ട് ലക്ഷത്തിന്റെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി
തൃശൂര്‍: എട്ട് ലക്ഷം വില വരുന്ന 90 കിലോ നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി.എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് കമ്മീഷണര്‍ സ്ക്വാഡും തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്ന് വാഹന പരിശോധനക്കിടയിലാണ് ആഢംബര കാറില്‍ കടത്തുകയായിരുന്ന 90 കിലോ നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.വിപണിയില്‍ ഉദ്ദേശം 8 ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കിയിരുന്നത്.ബാംഗ്ലൂരില്‍ നിന്നും കടത്തികൊണ്ടുവരുന്ന സമയത്താണ് പിടികൂടിയത്.ഓച്ചിറ സ്വദേശികളായ നജിം,സരിന്' എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. സംഘത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജി.പ്രകാശ് ,ഇന്‍സ്പെക്ടര്‍ എസ്.ശ്രീകുമാര്‍, സതീഷ് ,സജീവ് പ്രിവന്റീവ് ഓഫീസര്‍മാരായ ജിന്റോ ജോണ്‍ സി. ,തോമസ് ദേവസി, ഒ .എസ്.സതീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി. വി.വിശാല്‍, റെനില്‍ രാജന്, ഷാജി എന്‍.കെ, കെ.എം.വിനോദ്, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."