ശബരിമല live : ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം നിര്‍ഭാഗ്യകരമെന്ന് ശ്രീരാമകൃഷ്ണന്‍.
നടപ്പന്തലില്‍ യാത്ര നിര്‍ത്തിയതായി റിപ്പോര്‍ട്ട്
മടങ്ങാന്‍ പൊലിസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്
ഭക്തരെ വേദനിപ്പിച്ചുകൊണ്ട് വിശ്വസത്തെ മുറിവേല്‍പിച്ചു കൊണ്ട് മുന്നോട്ടു പൊവാന്‍ സര്‍ക്കാറിന് താല്‍പര്യമില്ലെന്ന് ഐ.ജി പ്രതിഷേധക്കാരെ അറിയിച്ചു.
പ്രതിഷേധത്തെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോവില്ല
എന്നാല്‍ സുപ്രിം കോടതി വിധി നടപ്പാക്കും. അത് എങ്ങിനെയെന്ന് ആലോചിച്ചു തീരുമാനിക്കും
നടപ്പന്തലില്‍ ശരണം വിളിച്ച് പ്രതിഷേധം
പിന്‍മാറാന്‍ കൂട്ടാക്കാതെ പ്രതിഷേധക്കാര്‍
സമാധാനമായി പിരിഞ്ഞുപോകണമെന്ന് ഐ.ജി
ബലംപ്രയോഗിക്കില്ലെന്ന് ഐ.ജി
പ്രതിഷേധക്കാരോട് ശാന്തരാകാന്‍ അഭ്യര്‍ഥിച്ച് ഐജി
യുവതികളും പൊലിസ് സംഘവും നടപ്പന്തലിലെത്തി
നടപ്പന്തലില്‍ പ്രതിഷേധം കനക്കുന്നു
പ്രതിഷേധക്കാരോട് മാറിപ്പോകാന്‍ പൊലിസ് നിര്‍ദ്ദേശം
അരമണിക്കൂറിനുള്ളില്‍ നടപ്പന്തലിലെത്തും
മരക്കൂട്ടത്തെ പ്രതിഷേധക്കാരെ പൊലിസ് ഒഴിപ്പിച്ചു
സംഘം മരക്കൂട്ടം പിന്നിട്ടു
നടപ്പന്തലില്‍ ശക്തമായ പ്രതിഷേധം
യുവതികളുടെ യാത്ര വിശ്രമത്തിനായി ശബരീപീഠത്തില്‍ നിര്‍ത്തി വച്ചു
ഹൈദരാബാദ് സ്വദേശിയായ മാധ്യമപ്രവര്‍ത്തകയും കൊച്ചി സ്വദേശിയായ യുവതിയും. ഇരുമുടിക്കെട്ടേന്തിയ യുവതിയും.
പ്രതിഷേധങ്ങള്‍ വകവെക്കാതെ രണ്ടു യുവതികള്‍ സന്നിധാനത്തേക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."