HOME
DETAILS

ശബരിമലക്ക് പിന്നിലെ സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍

  
backup
October 19 2018 | 18:10 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b5%8d

 

 


രാമജന്മഭൂമിക്കു പിറകെ ശബരിമലയിലെ സ്ത്രീപ്രവേശത്തെ കൂട്ടുപിടിച്ച് സംഘ്പരിവാര്‍ കേരളത്തില്‍ രാഷ്ട്രീയമുതലെടുപ്പിനു കോപ്പുകൂട്ടുകയാണ്. ഇതു കേരളത്തില്‍ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയധ്രുവീകരണത്തിനു വഴിവയ്ക്കാനിടയുണ്ടെന്ന മുന്നറിയിപ്പുകള്‍ തെല്ലൊന്നുമല്ല മതേതര കേരളത്തെ അസ്വസ്ഥമാക്കുന്നത്. നേരത്തേ സുപ്രിം കോടതി വിധിക്ക് അനുകൂലമായി പ്രതികരിച്ച ബി.ജെ.പിയും മറ്റു സംഘ്പരിവാര്‍ സംഘടനകളും സ്ത്രീകളെയും ഭക്തജനങ്ങളെയും തെരുവിലിറക്കി വിട്ടിരിക്കുകയാണ്. ഇതൊക്ക അടുത്തുവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടാക്കിമാറ്റാനുള്ള തന്ത്രമാണ്.
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമനുവദിക്കണം എന്നാവശ്യപ്പെട്ടു സുപ്രിംകോടതിയില്‍ കേസിനുപോയ വനിതാ അഭിഭാഷകരെല്ലാം ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരോ ആര്‍.എസ്.എസ് അനുകൂല സംഘടനാപ്രവര്‍ത്തകരോ ആണെന്നു കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ ഇതിനുപിന്നില്‍ കളിക്കുന്നതു സംഘ്പരിവാര്‍ നേതാക്കളാണെന്നു പറയേണ്ടിവരും.
മോദിയുടെ നോട്ടു നിരോധനം പരാജയപ്പെട്ടു. കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ സ്ത്രീപീഡനക്കേസുകളില്‍ പ്രതികളായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പോലും റാഫേല്‍ കോഴ ആരോപണമുയര്‍ന്നു. ഇതിനിടയിലാണ്, നിത്യേനയുള്ള ഇന്ധനവിലവര്‍ധനയും അതിന്റെ ഫലമായുള്ള സാധനവില വര്‍ധനയും. ഇതൊക്കെ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സന്ദര്‍ഭത്തിലാണ് അനുഗ്രഹമായി ശബരിമലയില്‍ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രിം കോടതി വിധി വന്നത്.
വിശ്വാസം സംരക്ഷിക്കാനല്ല, കോടതിയുടെ ഇടപെടല്‍ മുതലെടുത്തു വര്‍ഗീയവികാരം ആളിക്കത്തിച്ചു രാഷ്ട്രീയമുതലെടുപ്പു നടത്താനാണിപ്പോള്‍ സംഘ്പരിവാര്‍ അയ്യപ്പഭക്തരെ തെരുവിലിറക്കിയിരിക്കുന്നത്. ഹിന്ദുക്കളെ രണ്ടു തട്ടിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞിരിക്കുന്നു. കേരളം ഭരിക്കുന്ന ഇടതു മുന്നണിയെ മുള്‍മുനയില്‍ നിര്‍ത്താനും അവര്‍ക്കായിരിക്കുന്നു. ശബരിമലയില്‍ സംഘ്പരിവാറിന്റെ കുടിലതന്ത്രം വിജയിച്ചിരിക്കുന്നുവെന്നര്‍ഥം.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് 2006 ല്‍ ആദ്യം ഹരജി നല്‍കിയത് അമിത്ഷായുടെ അടുപ്പക്കാരനായ ബി.ജെ.പി പ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് ശംഭുവിന്റെ ഭാര്യയും ബി.ജെ.പി പ്രവര്‍ത്തകയുമായ പ്രേരണാകുമാരി, ഹരിയാനയിലെ ബി.ജെ.പി നേതാവിന്റെ അടുപ്പക്കാരന്റെ മകളായ ഭക്തിസേത്തി, ബി.ജെ.പി പ്രവര്‍ത്തകരായ സുധാപാല്‍, ലക്ഷ്മിശാസ്ത്രി എന്നീ അഭിഭാഷകരാണ്. എന്നാല്‍, ഇടത് അഭിഭാഷകസംഘടനയിലെ കമ്യൂണിസ്റ്റുകാരായ അഞ്ചു യുവതികളാണു ഹരജി സമര്‍പ്പിച്ചതെന്നായിരുന്നു അന്നുമുതല്‍ നടന്ന പ്രചാരണം. അത് ബോധപൂര്‍വം നടത്തിയ പ്രചാരണമായിരുന്നുവെന്നു വ്യക്തം.
മോദി ഭക്തര്‍ നല്‍കിയ ഈ കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ ലിംഗം, മതവിശ്വാസം, ജാതി എന്നിവ കണക്കിലെടുക്കാതെ ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കണമെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കിയിരുന്നുവെന്നും നാം ഓര്‍ക്കണം. യുവതികളെ ശബരിമലക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ പ്രസിദ്ധീകരണമായ കേസരിയില്‍ ആര്‍.എസ്.എസിന്റെ അഖിലേന്ത്യ ബൗദ്ധിക് പ്രമുഖായ രംഗഹരി ലേഖനപരമ്പരയെഴുതി.
കാളിദാസകൃതികളും മഹാഭാരതവും ഉദ്ധരിച്ചാണു രംഗഹരി സ്ത്രീകളുടെ ശബരിമല പ്രവേശനത്തിന് അനുകൂലമായ വാദങ്ങള്‍ നിരത്തിയത്. ജയമാല വിവാദത്തെ തുടര്‍ന്നാണു ശബരിമലയില്‍ സ്ത്രീപ്രവേശം ആവശ്യപ്പെട്ടു ഹരജി നല്‍കാന്‍ തീരുമാനിച്ചതെന്നു പ്രേരണ കുമാരി മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ കോടതിവിധി അംഗീകരിക്കുന്നതായും അവര്‍ പറഞ്ഞു. ആര്‍.എസ്.എസ്സുമായി അടുത്തബന്ധമുള്ള പ്രേരണ കുമാരി ഇത്തരമൊരു വിഷയത്തില്‍ സ്വയംപ്രേരിതയായി മുന്നിട്ടിറങ്ങുമെന്ന വാദം വിശ്വസനീയമല്ല.
വിധി വന്നതോടെ ആര്‍.എസ്.എസ് പടിപടിയായി നിലപാടു മാറ്റി. ഇപ്പോള്‍ കേരളത്തിലെ അയ്യപ്പഭക്തരെ പ്രക്ഷോഭപാതയിലേയ്ക്കു തള്ളിവിട്ടും മുതലെടുപ്പു നടത്തുകയാണു സംഘ്പരിവാര്‍. ലക്ഷ്യം തെരഞ്ഞടുപ്പു വിജയം. കോടതിവിധിയില്‍ പ്രതിഷേധിച്ചു പ്രാദേശികതലത്തില്‍ വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയോദ്ദേശ്യങ്ങളോടെയുള്ളതല്ല. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തലും ആ പ്രക്ഷോഭങ്ങളുടെ ലക്ഷ്യമല്ല.
ആവശ്യമായ ചരിത്രബോധത്തിന്റെ അഭാവമാണ് ഈ പ്രക്ഷോഭത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. എങ്ങനെയാണ് ഇന്നു കാണുന്ന നിലയിലുള്ള വിശ്വാസിസമൂഹം രൂപപ്പെട്ടതെന്ന വസ്തുത വിസ്മരിക്കപ്പെടുന്നു. ഇന്നു വിശ്വാസികളെന്ന് അവകാശപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും ക്ഷേത്രങ്ങളടക്കമുള്ള ആരാധനാലയങ്ങളിലേക്കു പ്രവേശനം സാധ്യമാക്കിയതു നിരന്തരപ്രക്ഷോഭങ്ങളിലൂടെ ആചാരങ്ങള്‍ തിരുത്തപ്പെട്ടപ്പോഴാണ്. അയിത്തം, തീണ്ടല്‍, സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നതിലുള്ള വിലക്ക്, അവര്‍ണര്‍ക്കു ക്ഷേത്രപ്രവേശനത്തിനുള്ള വിലക്ക് എന്നിവയെല്ലാം അതത് കാലത്തെ ആചാരങ്ങളായിരുന്നു. അവ തിരുത്തുന്നതു ദൈവദോഷമാണെന്നും കരുതപ്പെട്ടിരുന്നു.
പരമ്പരാഗതമായി അയ്യപ്പഭക്തരായ ഹിന്ദുമതവിശ്വാസികള്‍ക്കിടയില്‍ രൂപംകൊണ്ട സ്വാഭാവിക പ്രതിഷേധവുമായി സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന, പ്രത്യേകിച്ചു കേരള സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള സമരങ്ങളെ കൂട്ടിക്കുഴയ്ക്കരുത്. അയ്യപ്പഭക്തന്മാര്‍ വിവിധ ജാതിയിലും മതത്തിലും പല രാഷ്ട്രീയപ്പാര്‍ട്ടിയിലും പെട്ടവരാണ്.
സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധി തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായ അയ്യപ്പചൈതന്യത്തെയും ക്ഷേത്രാചാരങ്ങളെയും ഇല്ലാതാക്കുമെന്ന് ആ ഭക്തര്‍ കരുതുന്നത്. മതാചാരങ്ങള്‍ കാലാനുസൃതമായി നവീകരിക്കപ്പെടേണ്ടതാണെന്ന അവബോധമില്ലായ്മയും മതവിശ്വാസങ്ങളടക്കം ഭരണഘടനാതത്വങ്ങള്‍ക്കു കീഴ്‌പ്പെട്ടു നില്‍ക്കേണ്ടതാണെന്ന ധാരണയില്ലായ്മയുമാണ് ഇത്തരക്കാരുടെ പ്രതിഷേധത്തിന്റെ ആധാരം.
വിധിയുമായി ബന്ധപ്പെട്ട് ഇതിനകം രൂപപ്പെട്ടു കഴിഞ്ഞ പലതരത്തിലുമുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെല്ലാം പരമോന്നത നീതിപീഠത്തിന്റെ വിധിയെന്ന നിലയിലല്ല ഇതിനെ മനസ്സിലാക്കിയിട്ടുള്ളത്. അതിനാല്‍ കോടതിവിധി നടപ്പിലാക്കാന്‍ ബാധ്യതയുള്ള സംസ്ഥാനസര്‍ക്കാരിനെതിരേ പ്രതിഷേധം തിരിഞ്ഞു.
ഇതില്‍നിന്നു തികച്ചും വ്യത്യസ്തമാണു സംഘ്പരിവാര്‍ നടത്തുന്ന ആസൂത്രിതവും സംഘടിതവുമായ പ്രക്ഷോഭം. ശബരിമല സ്ത്രീപ്രവേശനത്തിനിടയാക്കിയ സുപ്രിംകോടതി വിധിയുടെ മറവില്‍ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന തരത്തിലേക്കു പ്രക്ഷോഭം വളര്‍ത്തുകയാണ് സംഘ്പരിവാര്‍. വര്‍ഗീയധ്രുവീകരണത്തിനുള്ള ഇന്ധനമായി കോടതിവിധിയെ മാറ്റിയെടുക്കുകയാണവര്‍. വിശ്വാസമടക്കമുള്ള സാമൂഹ്യമണ്ഡലങ്ങളില്‍ അധീശത്വം നഷ്ടപ്പെടുന്നതില്‍ പരിഭ്രാന്തി പൂണ്ട സവര്‍ണശക്തികളാണ് സംഘ്പരിവാറിനൊപ്പം ഈ പ്രക്ഷോഭങ്ങളിലുള്ളത്.
കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍, സ്ത്രീകളെ ശബരിമലയിലേയ്ക്കു കൊണ്ടുപോകാന്‍ തങ്ങളുദ്ദേശിക്കുന്നില്ലെന്നും സി.പി.എം വ്യക്തമാക്കിയിട്ടും പ്രതിഷേധസമരങ്ങളില്‍ ഉയരുന്നതു സര്‍ക്കാരിനും സി.പി.എമ്മിനുമെതിരായ മുദ്രാവാക്യങ്ങളാണ്. വിശ്വാസസംരക്ഷണമല്ല സംഘ്പരിവാറിന്റെ ലക്ഷ്യമെന്നതിനു തെളിവാണിത്. നവോത്ഥാനഫലമായി രൂപപ്പെട്ട സാമൂഹ്യജീവിതത്തിന്റെ ധന്യാത്മക വശങ്ങളെ നിരാകരിക്കുന്ന ഈ സമീപനം സാമൂഹ്യപരിസരത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും.
ഹിന്ദുധര്‍മത്തെയോ സമൂഹത്തെയോ ബാധിക്കുന്ന ഒന്നും സുപ്രിംകോടതി വിധിയിലില്ല. 1991ലെ കേരള ഹൈക്കോടതി ഉത്തരവോടെയാണു ശബരിമലയില്‍ സ്ത്രീപ്രവേശനം നിയമപരമായി നിരോധിക്കപ്പെട്ടത്. ആ ഉത്തരവ് സുപ്രിംകോടതി ഉത്തരവോടെ റദ്ദാക്കപ്പെട്ടുവെന്നേയുള്ളൂ. പ്രത്യേക പ്രായപരിധിയില്‍പ്പെട്ട സ്ത്രീകള്‍ക്കു ശബരിമലയില്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതു വിവേചനപരമാണെന്നും അതു ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന് എതിരാണെന്നുമുള്ള പരാതിയില്‍ വ്യത്യസ്ത വീക്ഷണമുള്ളവരുടെയെല്ലാം വാദം കേട്ടശേഷമാണു സുപ്രിംകോടതി വിധി പ്രഖ്യാപിച്ചത്.
ആ വിധി സംഘ്പരിവാര്‍ വാങ്ങിയെടുത്തതാണ്. ആ വിധിയുടെ മറവില്‍ ഇപ്പോള്‍ പ്രക്ഷോഭം നടത്തുന്നതും സംഘ്പരിവാറാണ്. ബി.ജെ.പിയും ആര്‍.എസ്.എസ്സും കേരളത്തില്‍ കലാപമുണ്ടാക്കാന്‍ മനഃപൂര്‍വം ശ്രമിക്കുകയാണെന്ന ആരോപണം ഇതോടെ ശരിയെന്നു ബോധ്യമാവുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago