സര്‍ക്കാരിനെതിരേ വീണ്ടും ബന്ധു നിയമന വിവാദം: സ്‌കോള്‍ കേരളയില്‍ കരാര്‍ നിയമനം നേടിയതെല്ലാം ഇടത് നേതാക്കളുടെ ബന്ധുക്കള്‍: സ്ഥിരപ്പെടുത്താനും നീക്കം
തിരുവനന്തപുരം: അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ശ്രമത്തിനു പിന്നാലെ സര്‍ക്കാരിനെതിരേ വീണ്ടും ബന്ധു നിയമന വിവാദം. വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ ഇടതു നേതാക്കളുടെ ബന്ധുക്കളെ സ്ഥിരപ്പെടുത്താന്‍ നീക്കമെന്നാണ് ആരോപണം. സ്‌കോള്‍ കേരളയിലാണ് ഇടത് നേതാക്കളുടെ ബന്ധുക്കളടക്കമുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നത്. എന്നാല്‍ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിശദീകരണം. രൂപീകരിച്ച തസ്തികകളിലേക്കുള്ള നിയമനരീതി ഉടന്‍ നിശ്ചയിക്കുമെന്നും വിശദീകരണമുണ്ട്.
കരാര്‍ അടിസ്ഥാനത്തില്‍ 79 പേര്‍ സ്‌കോള്‍ കേരളയില്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ പലരും പ്രമുഖ ഇടത് നേതാക്കളുടെ ബന്ധുക്കളാണ്. ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് വര്‍ഷങ്ങളായി കരാര്‍ ജോലിചെയ്യുന്ന ചില ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ സുരക്ഷിതത്വം വേണമെന്നാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രതിപക്ഷവും ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. നിയമനം പി.എസ്.സിക്ക് വിടാതെ സ്ഥിരപ്പെടുത്തലിന് മുന്നോടിയായി 80 പുതിയ തസ്തികകള്‍ ഉണ്ടാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നാണ് ആക്ഷേപം. ഇതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."