കന്നുകാലി അറവ് നിയന്ത്രണം കേന്ദ്രത്തിന്റെ ഏകപക്ഷീയ തീരുമാനം: മന്ത്രി കെ. രാജു
തിരുവനന്തപുരം: കന്നുകാലി കശാപ്പുനിയന്ത്രണം സംബന്ധിച്ച കേന്ദ്രവിജ്ഞാപനം ഏകപക്ഷീയമെന്ന് മന്ത്രി കെ രാജു.
മൃഗസംരക്ഷണം സംസ്ഥാന സര്‍ക്കാരിന്റെ വിഷയാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാതെ ഇത്തരം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയാണോ എന്നും മന്ത്രി ചോദിച്ചു. ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കന്നുകാലി പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എന്തു ഭക്ഷണം കഴിക്കണമെന്നത് മനുഷ്യന്റെ അവകാശമാണ്. അതില്‍ നിയന്ത്രണം വരുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്.
ക്ഷീരമേഖലയെ നിയമം കാര്യമായി ബാധിക്കും. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഏറ്റെടുത്ത ദൗത്യങ്ങളില്‍ ചിലതാണ് പാല്‍, മുട്ട, മാംസ്യം എന്നിവയുടെ കാര്യത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തതയില്‍ എത്തുക എന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ സ്വയംപര്യാപ്തത നേടുക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പാലിന്റെ ഉല്‍പാദനത്തില്‍ 15 ശതമാനം വര്‍ധവാണ് ഉണ്ടായത്. എന്നാല്‍ അടുത്ത ഒരു വര്‍ഷം കൊണ്ട് ഇനിയും വര്‍ധനവ് ഉണ്ടാകുമോ എന്നതാണ് സര്‍ക്കാരിന്റെ ആശങ്ക.
ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമത്തെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്ത് പുതിയ സമീപനം സ്വീകരിക്കുമെന്നും അതനുസരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."