HOME
DETAILS

സപ്തംബര്‍ 23ന് പാല പോളിങ് ബൂത്തിലേക്ക്, 27ന് വോട്ടെണ്ണല്‍; പാല ഉപതെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു

  
backup
August 25 2019 | 07:08 AM

bye-election-dates-announced-in-pala-assembly-constituency125


തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന പാല നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു. 23നാണ് വോട്ടെടുപ്പ്. 27ന് വോട്ടെണ്ണും. ബുധനാഴ്ച മുതല്‍ നാമനിര്‍ദേശപത്രിക സ്വീകരിച്ചു തുടങ്ങും. അടുത്തമാസം നാലു വരെ പത്രിക സമര്‍പ്പിക്കാം. അഞ്ചിന് സൂക്ഷ്മപരിശോധനയും നടക്കും. മാതൃകാ പെരുമാറ്റചട്ടം നിലവില്‍വന്നതായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

വട്ടിയൂര്‍കാവ്, അരൂര്‍, എറണാകുളം, കോന്നി, മഞ്ചേശ്വരം, ഉള്‍പ്പെടെ ആറിടത്തേക്ക് ഉപതെരഞ്ഞെടുപ്പ് ഒരുമിച്ച് ഉണ്ടാകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാലയില്‍ കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി എം.എല്‍.എ ഇല്ലാതായ സാഹചര്യത്തിലാണ് പാലയിലെ ഉപതെരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ വന്നതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞത്. മറ്റ് അഞ്ചിടങ്ങളിലും നവംബറിലായിരിക്കും ഉപതെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് അറിയുന്നത്.

യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണ് പാലാ മണ്ഡലം. മണ്ഡലം രൂപീകരിച്ച ശേഷം ഇതുവരേയും പാലായില്‍ നിന്നും കെ.എം മാണിയല്ലാതെ മറ്റൊരാള്‍ ജയിച്ചിട്ടില്ല. എല്ലാക്കാലത്തും വലിയ ഭൂരിപക്ഷത്തിന് പാലായില്‍ നിന്നും ജയിച്ച മാണി പക്ഷേ 2016ലെ തെരഞ്ഞെടുപ്പില്‍ 5000ത്തില്‍ താഴെ വോട്ടുകള്‍ക്ക് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. മാണിയുടെ മരണത്തോടെ പാര്‍ട്ടി പിളരുകയും സീറ്റിനെച്ചൊല്ലി തര്‍ക്കം ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ മണ്ഡലത്തിലെ ഫലം പ്രവചനാതീതമാണ്.

എല്‍.ഡി.എഫില്‍ എന്‍.സി.പിയാണ് നിലവില്‍ പാലാ സീറ്റില്‍ മത്സരിച്ചു വരുന്നത്. കഴിഞ്ഞ തവണ മാണിയോട് ശക്തമായി മത്സരിച്ച മാണി സി കാപ്പന്‍ തന്നെ ഇക്കുറിയും അവിടെ മത്സരിക്കാനാണ് സാധ്യത.

 

bye election dates announced in pala assembly constituency



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‍കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞ് അപകടം

latest
  •  9 days ago
No Image

സഊദിയിൽ വീണ്ടും മഴ; റെഡ് അലർട്ട് 4 ദിവസത്തേക്ക്

Saudi-arabia
  •  9 days ago
No Image

സിക്സറടിച്ച് കങ്കാരുപ്പടയെ മാത്രമല്ല, ചരിത്രവും കീഴടക്കി; ഇന്ത്യൻ ക്രിക്കറ്റിൽ മൂന്നാമനായി രാഹുൽ

Cricket
  •  9 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ സമ്മർദങ്ങളെ ഇല്ലാതാക്കിയത് ആ ഒറ്റ വഴിയിലൂടെയാണ്: കോഹ്‌ലി

Cricket
  •  9 days ago
No Image

അനുമതിയില്ലാതെ മരുന്ന് നിർമാണവും വിതരണവും; റിയാദിൽ ഫാക്ടറിക്ക് 14.5 ലക്ഷം റിയാൽ പിഴ

Saudi-arabia
  •  9 days ago
No Image

കണ്ണൂർ വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോൺ; ടൗൺ പൊലീസ് കേസെടുത്തു

Kerala
  •  9 days ago
No Image

വിവാഹിതയായ സ്ത്രീ സുഹൃത്തിൻ്റെ ഭീഷണി; വീഡിയോ റെക്കോർഡ് ചെയ്ത് യുവാവിന്റെ ആത്മഹത്യ

National
  •  9 days ago
No Image

അനധിക്യത വിലവർധനക്ക് വലിയ വില നൽകേണ്ടി വരുമെന്ന്; ബഹറൈൻ വാണിജ്യ, വ്യവസായ മന്ത്രി

bahrain
  •  9 days ago
No Image

കെഎസ്ആർടിസിയിൽ വൻ മാറ്റങ്ങൾ; ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രതീക്ഷകളും പുതിയ ബസുകളുടെ വരവും

Kerala
  •  9 days ago
No Image

ഫുട്ബോളിലെ അദ്ദേഹത്തിന്റെ ആ കഴിവ് സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഹാലണ്ട്

Football
  •  9 days ago