കെവിന്‍ കേസ്: ശിക്ഷാ വിധി ഇന്ന്
കോട്ടയം: കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലക്കേസായ കെവിന്‍ പി. ജോസഫ് വധക്കേസില്‍ ഇന്ന് ശിക്ഷാവിധി പറയും. കേസില്‍ പത്ത് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരേ തട്ടിക്കൊണ്ടുപോയി വിലപേശല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. വധശിക്ഷയോ, ജീവപര്യന്തം തടവോ ശിക്ഷലഭിക്കാവുന്ന കുറ്റങ്ങളാണിവ. കേസിലെ ഒന്നാം പ്രതി നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ (ചിന്നു), മൂന്നാം പ്രതി ഇഷാന്‍ ഇസ്മാഈല്‍, നാലാം പ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാം പ്രതി മനു മുരളീധരന്‍, ഏഴാം പ്രതി ഷിഫിന്‍ സജാദ്, എട്ടാം പ്രതി എന്‍. നിഷാദ്, ഒന്‍പതാം പ്രതി ടിറ്റു ജെറോം, പതിനൊന്നാം പ്രതി ഫസില്‍ ഷെരീഫ് (അപ്പൂസ്), പന്ത്രണ്ടാം പ്രതി ഷാനു ഷാജഹാന്‍ എന്നിവരെയാണു കുറ്റക്കാരെന്നു കണ്ടെത്തിയത്.
തെളിവുകളുടെ അഭാവത്തില്‍ അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ, പത്താം പ്രതി അപ്പുണ്ണി (വിഷ്ണു) പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍, പതിനാലാം പ്രതി റെമീസ് ഷെറീഫ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. വധശിക്ഷയില്‍ ഇളവുണ്ടാകണമെന്ന് പ്രതികളും അഭിഭാഷകരും ശനിയാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ദുരഭിമാനക്കൊലപാതകമെന്ന് തെളിഞ്ഞതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."