ജമ്മുകശ്മിര്‍ വിഷയത്തിലുള്ള എല്ലാ ഹരജികളും സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത നടപടിക്കെതിരായ മുഴുവന്‍ ഹരജികളും ഇന്ന് സുപ്രിംകോടതി പരിഘണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. അനുച്ഛേദം 370 റദ്ദാക്കിയത്, സുരക്ഷ നിയന്ത്രണങ്ങള്‍, വീട്ടുതടങ്കല്‍ എന്നിവ ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് മുന്‍പാകെയുള്ളത്. ജമ്മുകശ്മീരില്‍ മാധ്യമപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മാധ്യമ ഉടമകളുടെ ഹരജിയും ബെഞ്ചിന് മുന്നിലെത്തും.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണിയും ഹസ്‌നയിന്‍ മസൂദിയും പൊതുപ്രവര്‍ത്തകനായ മനോഹര്‍ലാല്‍ ശര്‍മയും തഹ്‌സീന്‍ പൂനെവാലയും അടക്കമുള്ളവരാണ് അനുച്ഛേദം 370 എടുത്തു കളഞ്ഞതിനെതിരെ ഹരജി സമര്‍പ്പിച്ചവര്‍. ഒപ്പം സി.പി.എം നേതാവ് മുഹമദ് യൂസഫ് താരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയും രാഷ്ട്രീയപ്രവര്‍ത്തകരായ ഷാ ഫസലും ഷെഹ്‌ലാ റാഷിദും നല്‍കിയ ഹരജികളും കോടതി പരിഗണിക്കും.
Supreme Court to hear multiple pleas on Article 370 today #370
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."