ശിവഗിരി ശ്രീ ശാരദാ വിദ്യാപീഠം ഉദ്ഘാടനം ചെയ്തു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര അരുവിപ്പുറം മഠത്തിനു സമീപം ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന് കീഴില്‍ ചെങ്കല്ലൂരില്‍ 50 ഏക്കര്‍ സ്ഥലത്ത് ഗുരു ചൈതന്യ നിലയം ശിവഗിരി ശ്രീ ശാരദാ വിദ്യാപീഠത്തിന്റെ പ്രീ കെ.ജി മുതല്‍ സിവില്‍ സര്‍വിസ് വരെ ലക്ഷ്യമിട്ടുളള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആദ്യ ഘട്ടം മുന്‍ യു.എസ്.അംബാസിഡറും വിദ്യാഭ്യാസ വിചക്ഷണനുമായ ടി.പി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.
മറ്റ് രാജ്യങ്ങളിലെ വിദ്യാഭ്യാസ പുരോഗതി നോക്കുമ്പോള്‍ നമ്മുടെ രാജ്യം ഒരു നൂറ് വര്‍ഷമെങ്കിലും പിന്നിലാണെന്നും ഇത് ഓരോ അഞ്ച് വര്‍ഷവും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ വിദ്യാഭ്യാസ നയം മാറ്റുന്നതു കൊണ്ടാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ അടുത്ത 15 നും 20 നും വര്‍ഷങ്ങള്‍ക്കിടയില്‍ 150 ദശ ലക്ഷത്തോളം വരുന്ന 35 വയസ് പ്രായക്കാരായ ചെറുപ്പക്കാരായിരിക്കും.
സ്വകാര്യ സമ്പത്ത് കൂടിയുണ്ടെങ്കിലെ വിദ്യാഭ്യാസ വളര്‍ച്ച നേടാനാകു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് ഏതെല്ലാം മേഖലയില്‍ വേണമെന്ന് കൂട്ടായി തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകണം. അദ്ദേഹം ചൂണ്ടികാട്ടി.
ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ധര്‍മ്മ സംഘം ട്രസ്റ്റ് ജന.സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി , സച്ചിദാനന്ദ സ്വാമി , ബോധീതീര്‍ഥം സ്വാമി , വിശാലാനന്ദ സ്വാമി , അവിയാനന്ദ സ്വാമി , മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.രമ , അരുവിപ്പുരം പ്രചാരസഭ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് തുടങ്ങിയവര്‍ പ ങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."