HOME
DETAILS

തുഷാറിനെതിരേ എന്‍.ഡി.എയില്‍ പട: കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന്, തട്ടിപ്പ് കേസില്‍ ജയിലില്‍ കിടന്ന ആളെ നേതാവെന്ന് വിളിക്കാന്‍ നാണക്കേടെന്ന് ഒരു വിഭാഗം: എസ്.എന്‍.ഡി.പി വൈസ്പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യം

  
backup
August 29 2019 | 15:08 PM

thushar-vellappally-against-n-d-a-party

കൊച്ചി: യു.എ.ഇയില്‍ ചെക്ക് കേസില്‍ അകപ്പെട്ട എന്‍.ഡി.എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ മറ്റ് ഘടകകക്ഷികളില്‍ അഭിപ്രായ ഭിന്നത
രൂക്ഷമായതിനെ തുടര്‍ന്ന് എന്‍.ഡി.എ  അടിയന്തരയോഗം വിളിച്ചു. ചെയര്‍മാന്‍ പി.കെ കൃഷ്ണദാസാണ് ഘടകക്ഷികളോട് യോഗ
ത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണമിക്ക് എറണാകുളത്തെ ഹോട്ടല്‍ പ്രസിഡന്‍സിയില്‍ ചേരുന്ന യോഗത്തില്‍ തുഷാറിനെതിരേ ബി.ഡി.ജെ.എസില്‍ നിന്നുതന്നെ എതിര്‍പ്പ് ശക്തമാകുമെന്നാണ് സൂചന.
ബി.ജെ.പിയെ കൂടാതെ പി.സി തോമസിന്റെ കേരള കോണ്‍ഗ്രസ്, പി.എസ്.പി(പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി),നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ജനതാദള്‍, കാമരാജ് കോണ്‍ഗ്രസ്, ശിവസേന, ി.സി ജോര്‍ജിന്റെ ജനപക്ഷം എന്നിവരും യോഗത്തില്‍ പങ്കെടുക്കും.


തട്ടിപ്പ് കേസില്‍ അകപ്പെട്ട തുഷാര്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിയണമെന്ന ആവശ്യം ഇതിനകം തന്നെ ബി.ഡി.ജെ.എസില്‍ ശക്തമായിട്ടുണ്ട്. തുഷാര്‍ എസ്.എന്‍.ഡി.പി വൈസ്പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കണമെന്ന് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു. തട്ടിപ്പ് കേസില്‍ ജയിലില്‍ കിടന്ന ആള്‍ നേതാവാണെന്ന് പറയാന്‍ നാണക്കേടാണെന്നും തുഷാര്‍ നേതൃസ്ഥാനം തുടര്‍ന്നാല്‍ തങ്ങള്‍ക്ക് അനുയായികളെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിക്കാന്‍ ബുദ്ധിമുട്ടാണെന്നുമുള്ള നിലപാടിലാണിവര്‍.
സ്വയം മാറി നിന്ന് ബി.ഡി.ജെ.എസിനെ രക്ഷപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
മൈക്രോ ഫിനാന്‍സില്‍ സാമ്പത്തിക അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ബി.ഡി.ജെ.എസിന്റെ തിരുവനന്തപുരത്തെ മുന്‍ ജില്ലാ നേതാവ് ബി.ഡി.ജെ.എസ് ഡെമോക്രാറ്റിക് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. എല്ലാ ജില്ലകളിലും സമാന്തരകമ്മിറ്റികള്‍ രൂപീകരിച്ച് ഇവര്‍ നടത്തുന്ന പ്രവര്‍ത്തനവും തുഷാറിന് തിരിച്ചടിയായിരിക്കുകയാണ്.
അച്ഛനും മകനും രണ്ടുവള്ളത്തില്‍ കാലുകുത്തി നില്‍ക്കുന്നു എന്ന ആരോപണവും അണികള്‍ക്കുണ്ട്. കേന്ദ്രത്തില്‍ നിന്ന് ഒരു ഉപദ്രവും ഇല്ലാതിരിക്കാന്‍ തുഷാര്‍ എന്‍.ഡി.എയില്‍ നിലകൊള്ളുമ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ കേരളത്തില്‍ ഉപദ്രവമുണ്ടാകാതിരിക്കാന്‍ പിണറായിക്കൊപ്പം നില്‍ക്കുന്നു എന്നാണ് അണികള്‍ ആരോപിക്കുന്നത്. തുഷാറിനെതിരെ ബി.ഡി.ജെ.എസില്‍ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ കണ്‍വീനര്‍സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന സൂചനയുമുണ്ട്. ഇന്ന് നടക്കുന്ന അടിയന്തരയോഗത്തില്‍ പാലായിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെപ്പറ്റിയും ചര്‍ച്ചയുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ വീണ്ടും മഴ: 3 ജില്ലകൾക്ക് യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala
  •  13 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ സിക്സർ മഴ; ചരിത്രത്തിൽ മൂന്നാമനായി അഫ്ഗാൻ സിംഹം

Cricket
  •  13 days ago
No Image

ആർടിഎ നോൾ കാർഡ് റീചാർജ് ചെയ്യാനുള്ള എളുപ്പവഴികൾ

uae
  •  13 days ago
No Image

ആ ഇന്ത്യൻ താരം റൊണാൾഡോയെയും മെസിയെയും പോലെയാണ്: മുൻ പാക് താരം

Cricket
  •  13 days ago
No Image

തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

Kerala
  •  13 days ago
No Image

മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ; പ്രീമിയം പെട്രോൾ നിരക്കിൽ വർധന

qatar
  •  13 days ago
No Image

ഇനി പൊലിസിനെ വിളിക്കേണ്ടത് 100 ല്‍ അല്ല; എല്ലാ അടിയന്തര സേവനങ്ങളും ഇനി ഒറ്റ നമ്പര്‍

Kerala
  •  13 days ago
No Image

റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതി നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി

Kerala
  •  13 days ago
No Image

അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം;  3,900 ചതുരശ്ര മീറ്റർ വിസ്തീർണം, അബൂദബിയിൽ പുതിയ ഫെറി ടെർമിനൽ ആരംഭിച്ചു

uae
  •  13 days ago
No Image

'എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടം';  ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവിനെതിരെ സി.ഐ.ടി.യു നേതാവ്

Kerala
  •  13 days ago