HOME
DETAILS

അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം;  3,900 ചതുരശ്ര മീറ്റർ വിസ്തീർണം, അബൂദബിയിൽ പുതിയ ഫെറി ടെർമിനൽ ആരംഭിച്ചു

  
February 28, 2025 | 12:06 PM

Abu Dhabi Launches New Ferry Terminal on Al Alia Island

അബൂദബി: അബൂദബിയിലെ അൽ അലിയ ദ്വീപിൽ പുതിയ ഫെറി ടെർമിനൽ തുടങ്ങി. താമസക്കാർക്കും സന്ദർശകർക്കും യാത്ര സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് ഈ പുതിയ പദ്ധതി. ഇന്റ​ഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററും (അബൂദബി മൊബിലിറ്റി) അബൂദബി മാരിടൈമും സഹകരിച്ചാണ് പുതിയ ടെർമിനൽ ആരംഭിക്കുന്നത്. അൽ അലിയ ദ്വീപിനെ അബൂദബിയുടെ മറ്റ് ഭാ​ഗങ്ങളുമായി പുതിയ ടെർമിനൽ ബന്ധിപ്പിക്കും. കൂടാതെ, അതിവേ​ഗം ചരക്കുകൾ എത്തിക്കാനും താമസക്കാർക്കും, സന്ദർശകർക്കും, തൊഴിലാളികൾക്കും അവരുടെ യാത്ര എളുപ്പമാക്കാനും പുതിയ ടെർമിനൽ സഹായിക്കും. 

3,900 ചതുരശ്ര മീറ്ററാണ് അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന പുതിയ ടെർമിനലിന്റെ ആകെ വിസ്തീർണ്ണം. പുതിയ ടെർമിനലിൽ അറുപതോളം യാത്രക്കാർക്കുള്ള ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. റോറോ കപ്പലുകൾ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള 15 മീറ്റർ, 12.5 മീറ്റർ ബർത്തുകൾ, ഓഫീസ് കെട്ടിടം, ഏഴ് പാർക്കിങ് സ്ഥലങ്ങളും, ആറ് ട്രക്ക് പാർക്കിങ് കേന്ദ്രങ്ങളും, ക്രൂ താമസ സൗകര്യം എന്നിവയെല്ലാം പുതിയ ടെർമിനലിൽ ഉൾപ്പെടുന്നു.

സമുദ്ര മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെയും, സമുദ്ര ​ഗതാ​ഗതത്തെ പിന്തുണക്കുന്നതിന് ആവശ്യമായ സുസ്ഥിര പരിഹാരങ്ങൾ കണ്ടെത്തുന്നതിന്റെയും ഭാ​ഗമായാണ് പുതിയ ടെർമിനൽ ആരംഭിച്ചതെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററിന്റെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുള്ള ഹമദ് അല്‍ ഗ്ഫെലി വ്യക്തമാക്കി.

Abu Dhabi has inaugurated a new ferry terminal on Al Alia Island, enhancing travel convenience for residents and visitors while connecting the island to other parts of the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  3 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  3 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  3 days ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനൽ; പൂർത്തീകരണത്തിന് അന്തിമ തീയതി നിശ്ചയിച്ചു, 2026 നവംബറോടെ പ്രവർത്തനക്ഷമമാകും

Kuwait
  •  3 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  3 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  3 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  3 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  3 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  3 days ago