ഫൈനലിലേക്ക് കുതിച്ച് ഒസ്റ്റപെന്‍കോ
പാരിസ്: പരിചയ സമ്പന്നരായ താരങ്ങളെ അട്ടിമറിച്ച് തരംഗം തീര്‍ത്ത ലാത്വിയിന്‍ താരം യലേന ഒസ്റ്റപെന്‍കോ ഫ്രഞ്ച് ഓപണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍. 1983ല്‍ ക്രിസ് എവര്‍ട്ട് ഫൈനലിലെത്തിയ ശേഷം ഫ്രഞ്ച് ഓപണിന്റെ ചരിത്രത്തില്‍ സീഡിങില്ലാതെ തന്നെ ഫൈനലിലെത്തുന്ന ആദ്യ താരമായും ഒസ്റ്റപെന്‍കോ മാറി.
സെമി ഫൈനലില്‍ സ്വിറ്റ്സര്‍ന്‍ഡ് താരം ടിമിയ ബാസിന്സ്കിയെ പരാജയപ്പെടുത്തിയാണ് ലാത്വിയന്‍ കൗമാരക്കാരിയുടെ വിജയം. ആദ്യ സെറ്റില്‍ ടൈബ്രേക്കറില്‍ വിജയം പിടിച്ച ഒസ്റ്റപെന്കോയ്ക്ക് രണ്ടാം സെറ്റില്‍ തോല്‍വി പിണഞ്ഞു. എന്നാല്‍ മൂന്നാം സെറ്റില്‍ എതിരാളിയെ നിഷ്പ്രഭമാക്കി താരം സെറ്റും വിജയം സ്വന്തം പേരിലാക്കിയാണ് കലാശപ്പോരിനെത്തിയത്.
കരിയറില്‍ ആദ്യമായാണ് താരം ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ഫൈനലിലെത്തുന്നത്. നേരത്തെ ആസ്ത്രേലിയന്‍ ഓപണിന്റെ മൂന്നാം റൗണ്ടിലെത്തിയതായിരുന്നു മികച്ച പ്രകടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."