കുട്ടികള്‍ക്കായി വിരനശീകരണ ഗുളികകള്‍
തിരുവനന്തപുരം: ദേശീയ വിരവിമുക്ത ദിനമായ നാളെ സംസ്ഥാനത്തെ ഒന്നു മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യും.
അങ്കണവാടികള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലൂടെ സൗജന്യമായാണ് ഗുളികകള്‍ വിതരണം ചെയ്യുന്നത്. സാധാരണ ആഗസ്റ്റ് പത്തിന് ആചരിക്കുന്ന വിരവിമുക്ത ദിനം കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തെ തുടര്‍ന്നാണ് നാളത്തേക്കു മാറ്റിയത്.
ജില്ലാഭരണകൂടം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സാമൂഹ്യനീതി മുതലായ വകുപ്പുകളും ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സഹകരിച്ച് ആരോഗ്യവകുപ്പാണ് വിരവിമുക്തദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിന് ഒന്നു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ വിരവിമുക്ത ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."