കടലില്‍ നിന്ന് ശുദ്ധജലത്തിനൊപ്പം വൈദ്യുതിയും; പദ്ധതിക്ക് തറക്കല്ലിട്ടു
കൊച്ചി: ഓഷ്യന്‍ തെര്‍മല്‍ എനര്‍ജി കണ്‍വേര്‍ഷനിലൂടെ സമുദ്രജലം ശുദ്ധീകരിക്കുന്നതിനുള്ള ലോകത്തെ ആദ്യ പദ്ധതിക്ക് കേന്ദ്ര ശാസ്ത്ര, പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ തറക്കല്ലിട്ടു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഫറൂഖ് ഖാന്‍, പാര്‍ലമെന്റ് അംഗം മുഹമ്മദ് ഫൈസല്‍ പി.പി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിസ്ഥിതിസൗഹൃദ, സ്വയം പര്യാപ്ത സമുദ്രജല ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ശുദ്ധജലത്തിനൊപ്പം വൈദ്യുതിയും ലഭ്യമാക്കുന്ന ഈ പദ്ധതി.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി 2005ലാണ് കവരത്തിയില്‍ ലോ ടെംപറേച്ചര്‍ ഡിസലൈനേഷന്‍ പ്ലാന്റ് ആദ്യമായി സ്ഥാപിച്ചത്. തുടര്‍ന്ന് മിനിക്കോയിലും അഗത്തിയിലും 2011ല്‍ രണ്ട് പ്ലാന്റുകള്‍ കൂടി സ്ഥാപിച്ചു. ഈ പ്ലാന്റുകളിലൂടെ പ്രതിദിനം 1.5 ലക്ഷം ലിറ്റര്‍ ശുദ്ധജലമാണ് ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍, ശുദ്ധജലത്തിനൊപ്പം നീരാവിയില്‍ നിന്നും ഊര്‍ജോല്‍പാദനത്തിനും ഓഷ്യന്‍ തെര്‍മല്‍ എനര്‍ജി കണ്‍വേര്‍ഷനിലൂടെ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."