വിന്‍ഡീസ് താരം ബ്രാവോ കളി നിര്‍ത്തുന്നു
കിങ്‌സ്ടൗണ്‍: ഏറെകാലം വെസ്റ്റ് ഇന്‍ഡീസിനായി കളിച്ച ഡ്വെയിന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസികള്‍ക്കുവേണ്ടണ്ടി ടി20യില്‍ തുടരുമെന്ന് താരം അറിയിച്ചു.
വെസ്റ്റ് ഇന്‍ഡീസിനായി 2004ലാണ് ബ്രാവോ അരങ്ങേറിയത്. 40 ടെസ്റ്റുകളും, 164 ഏകദിനങ്ങളും, 66 ടി20 മത്സരങ്ങളും രാജ്യത്തിനായി കളിച്ചു. ടെസ്റ്റില്‍ 2200 റണ്‍സും 86 വിക്കറ്റുകളും, ഏകദിനത്തില്‍ 2986 റണ്‍സും 199 വിക്കറ്റുകളും, ടി20യില്‍ 1142 റണ്‍സും 52 വിക്കറ്റുകളും ബ്രാവോ സ്വന്തമാക്കി. 2016ലാണ് അവസാനമായി വെസ്റ്റിന്‍ഡീസിനായി ടി20 മത്സരത്തില്‍ താരം ഇറങ്ങിയത്. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്ന ബ്രാവോക്ക് രാജ്യാന്തര ടീമില്‍ അവസരങ്ങള്‍ കുറവായിരുന്നു.
നിലവില്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്ന വിന്‍ഡീസ് ടീമിലും ബ്രാവോക്ക് ഇടം ലഭിച്ചിട്ടില്ല. രാജ്യത്തിനുവേണ്ടണ്ടി അരങ്ങേറി 14 വര്‍ഷത്തിനുശേഷം വിരമിക്കുമ്പോള്‍ ഏറെ സന്തോഷമുണ്ടെണ്ടന്ന് ബ്രാവോ പറഞ്ഞു. എനിക്കാവുന്ന രീതിയില്‍ ആത്മാര്‍ഥതയോടെ രാജ്യത്തിനായി കളിച്ചു. തന്റെ കരിയറില്‍ നേട്ടമുണ്ടണ്ടാക്കാന്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയുണ്ടണ്ടെന്നും ബ്രാവോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."