ജോര്‍ദാനില്‍ വെള്ളപ്പൊക്കം; വിദ്യാര്‍ഥികളുള്‍പെടെ പതിനെട്ടു മരണം
റിയാദ്: ജോര്‍ദാനില്‍ ഉണ്ടായ മലവെള്ളപാച്ചിലിലും വെള്ളപ്പൊക്കത്തിലും വിദ്യാര്‍ഥികളുള്‍പെടെ പതിനെട്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ അധികവും പതിനാലു വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളാണ്.
ഉല്ലാസ യാത്രക്ക് പോയ സ്‌കൂള്‍ സംഘമാണ് അപകടത്തില്‍ പെട്ടത്. ചാവുകടല്‍ തീര പ്രദേശത്ത് സംഘം വിനോദത്തിലേര്‍പ്പെട്ട സമയത്ത് പൊടുന്നനെ വെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. വെള്ളപ്പാച്ചിലില്‍ പെട്ട 34 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, രക്ഷപെടുത്തിയ ചിലരുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പൊലിസ് ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ ഫാരിദ് അല്‍ ശരാ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്. ആര്‍മി ഗ്രൂപ്പുകളും സൈനിക ഹെലികോപ്റ്ററുകളും സ്ഥലത്തുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന വിനോദ സഞ്ചാരകേന്ദ്രമാണ് വിദ്യാര്‍ത്ഥികള്‍ ദുരന്തത്തിലകപ്പെട്ട പ്രദേശം. കനത്ത മഴയാണ് ദുരന്തത്തിന് കാരണമായ മലവെള്ളപാച്ചിലിനു കാരണം. വ്യാഴാഴ്ച്ച വൈകീട്ട് മുതല്‍ കനത്ത മഴയാണ് ജോര്‍ദാനില്‍ പെയ്യുന്നത്. ഭൂമിയുടെ ഏറ്റവും താഴെയുള്ള സ്ഥലമായ ചാവുകടല്‍ തീരത്ത് പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലും ഉരുള്‍ പൊട്ടലും ഉണ്ടാകുന്ന സ്ഥലം കൂടിയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാന്‍ ഭരണാധികാരി കിംഗ് അബ്ദുല്ല തന്റെ വിദേശ രാജ്യ സന്ദര്‍ശനം ഒഴിവാക്കിയാതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് അതീവ ദുഃഖം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."