നാദാപുരം ഗ്രാമ പഞ്ചായത്ത്; ഫ്ളക്സുകള്‍ 28നകം നീക്കം ചെയ്യണം
നാദാപുരം: അനധികൃത ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍ എന്നിവയ്ക്കെതിരെ നാദാപുരം ഗ്രാമപഞ്ചായത്ത് നടപടികള്‍ ആരംഭിച്ചു.
വിവിധ രാഷ്ട്രീയ സംഘടനകളുടെ ബോര്‍ഡുകള്‍ അതാത് കക്ഷികള്‍ തന്നെ ഈ മാസം 28 നകം നീക്കം ചെയ്യും. സ്ഥാപനങ്ങളുടെ പരസ്യ ബോര്‍ഡുകള്‍, പ്രചരണ ബോര്‍ഡുകള്‍, പരസ്യ കമ്പനികള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, വിവിധ ക്ലബ്ബുകള്‍, സാംസ്ക്കാരിക മത സംഘടനകള്‍, മറ്റു സംഘടനകള്‍ എന്നിവ സ്ഥാപിച്ച ബോര്‍ഡുകളും 28 നകം സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണം.
സമയപരിധിക്കു ശേഷവും എടുത്തു മാറ്റാത്ത ബോര്‍ഡുകള്‍ പഞ്ചായത്ത് നീക്കം ചെയ്ത് ഇതിന് വരുന്ന ചെലവ് സ്ഥാപിച്ചവരില്‍ നിന്നും പിഴയടക്കം ഈടാക്കും അല്ലാത്ത പക്ഷം റവന്യൂ റിക്കവറി പ്രകാരം നഷ്ടപരിഹാരവും പിഴയും ഈടാക്കും. മരങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ല.
പഞ്ചായത്തിന്റെ നിയമാനുസൃത അനുമതി ഇല്ലാതെ ഏതൊരു വിധത്തിലുമുള്ള പരസ്യ, പ്രചരണ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ സ്ഥാപിക്കാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."