അന്തരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം: ഷഹീന്‍ എടത്തനാട്ടുകര ഫൈനല്‍ റൗണ്ടില്‍
ജിദ്ദ: 41ാമത് കിങ് അബ്ദുല്‍അസീസ് ഖുര്‍ആന്‍ പാരായണ മന:പാഠ മത്സരത്തില്‍ ഷഹീന്‍ എടത്തനാട്ടുകര ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. 103 രാജ്യങ്ങളില്‍ നിന്നെത്തിയ 146 മത്സരാര്‍ഥികളില്‍ നന്നു രണ്ടാം റൗണ്ടിലേക്ക് തൊണ്ണൂറോളം പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന അവസാന റൗണ്ടില്‍ ആദ്യ മത്സരാര്‍ത്ഥിയായാണ് ഷഹീന്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. അഞ്ചു വിഭാഗങ്ങളായി തിരിച്ചുള്ള മത്സരത്തിലെ വിജയികള്‍ക്ക് സമാനമായി 11,45,000 റിയാലാണ് മതകാര്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. 146 മത്സരാഥികളില്‍ ബ്രസീലില്‍ നിന്നുള്ള ഏഴു വയസ്സുകാരനായ ശബ് ല്‍ മുഹമ്മദ് സാലി എന്ന കുട്ടിയുമുണ്ട്
ഇന്ത്യയില്‍നിന്ന് മത്സരത്തില്‍ പങ്കെടുക്കുന്ന ഏക വ്യക്തി കൂടിയാണ് ദല്‍ഹി ജാമിഅഃ മില്ലിയ്യ യൂനിവേഴ്‌സിറ്റിയില്‍ എം.എ.സോഷ്യോളജി വിദ്യാര്‍ഥിയായ ഷഹീന്‍ എടത്തനാട്ടുകര കോട്ടപ്പള്ള പാറോക്കാട്ട് ഹംസയുടെയും സക്കീനയുടെയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."