പൊലിസുകാരനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു
പട്‌ന: ബിഹാറില്‍ പൊലിസ് ഉദ്യോഗസ്ഥനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. മുസഫര്‍പൂരില്‍ ശനിയാഴ്ച രണ്ടു കുട്ടികളെ കാണാതായിരുന്നു. ഇവരുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടതോടെ പ്രകോപിതരായ ജനക്കൂട്ടം പൊലിസ് ഉദ്യോഗസ്ഥനെ കെട്ടിയിട്ടു മര്‍ദിക്കുകയായിരുന്നു. കുട്ടികള്‍ മര്‍ദനത്തിനിയായാണ് മരിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ടെങ്കിലും അത് മുങ്ങിമരണമായി ഒതുക്കുകയായിരുന്നു പൊലിസ്. ഇതാണ് പ്രദേശത്തുകാരെ പ്രകോപിതരാക്കിയത്.
മുഖത്ത് ചോരയൊലിച്ച്, യൂനിഫോം പാതി കീറിയും അലങ്കോലമാവുകയും ചെയ്ത നിലയില്‍ പൊലിസുകാരനും, ചുറ്റിലും വടികളുമായി ജനക്കൂട്ടവും നില്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഘര്‍ഷാവസ്ഥ ഉണ്ടായതിനെതുടര്‍ന്ന് പ്രദേശത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവച്ചാണ് സഹപ്രവര്‍ത്തകനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ചത്.
കമല്‍ ഹാസനെതിരെ മാനസിക പീഡനത്തിന് നടിയുടെ പരാതി
ചെന്നൈ: നടന്‍ കമല്‍ഹാസനെതിരെ നടി മധുമിത മാനസിക പീഡനത്തിന് പരാതി നല്‍കി. ബിഗ് ബോസ് മൂന്നാം സീസണിലെ മുന്‍ താരം കൂടിയായ മധുമിത, ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് മധുമിതയെ ഷോയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പരാതി. ബിഗ് ബോസ് തമിഴിന്റെ അവതാരകനാണ് കമല്‍ഹാസന്‍. ചെന്നൈ നസ്രത്ത്‌പേട്ട് പൊലിസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. തനിക്കു സഹ മത്സരാര്‍ഥികളില്‍ നിന്ന് മാനസിക പീഡനം നേരിട്ടപ്പോള്‍ കമല്‍ഹാസന്‍ ഇടപ്പെട്ടില്ലെന്നു മധുമിത പരാതിയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."